കോട്ടയം: ഒരു മണിക്കൂറിൽ അധികം തടി ലോറിക്കടിയിൽ അകപ്പെട്ട കാർയാത്രികനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലാണ് സംഭവം. കാഞ്ഞിരപ്പള്ളി സ്വദേശി നജീബാണ് അതിശയകരമായി രക്ഷപ്പെട്ടത്.
നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്ക്
തടി ലോറി ചരിയുകയായിരുന്നു. കാർ മുഴുവനായി ലോറിയുടെ അടിയിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയർത്താൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
കയർ പൊട്ടിച്ച് തടികൾ എടുത്ത് മാറ്റി ലോറി ഉയർത്തി. പിന്നാലെ കാറിന് മുകളിലുണ്ടായിരുന്ന തടികൾ എടുത്ത് മാറ്റുകയായിരുന്നു. ശേഷം കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ പുറത്തെടുത്തത്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുത്തത്.