ദുബായ്: 28-ാമത് കോൺഫറൻസ് (COP28) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലെത്തി. ഡിസംബർ 1-നാണ് COP28- ന്റെ ലോക കാലാവസ്ഥാ ഉച്ചകോടി നടക്കുന്നത്. ദുബായി വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികൾ വൻ സ്വീകരണമാണ് ഒരുക്കിയത്. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് നരേന്ദ്രമോദിയെ ജനങ്ങൾ വരവേറ്റത്. മികച്ച ഒരു ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയ്‌ക്കായി കാത്തിരിക്കുകയാണെന്ന് ദുബായിൽ വന്നിറങ്ങിയ ശേഷം പ്രധാനമന്ത്രിയും പ്രതികരിച്ചു.
“COP-28 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണ് ദുബായിൽ വിമാനമിറങ്ങിയത്. മികച്ച ഒരു ലോകം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണ്”-നരേന്ദ്രമോദി എക്സിൽ കുറിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ പ്രധാനമന്ത്രി മോദി ഇന്ന് അഭിസംബോധന ചെയ്യും. മൂന്ന് ഉന്നതതല ചർച്ചകളിലും പങ്കെടുക്കും, അതിൽ രണ്ടെണ്ണത്തിന് ഇന്ത്യയാണ് സഹ ആതിഥേയത്വം വഹിക്കുക.
Deeply moved by the warm welcome from the Indian community in Dubai. Their support and enthusiasm is a testament to our vibrant culture and strong bonds. pic.twitter.com/xQC64gcvDJ
— Narendra Modi (@narendramodi) November 30, 2023
“>
കാലാവസ്ഥയെയും സുസ്ഥിര വികസനത്തെയും അടിസ്ഥാനമാക്കിയുള്ള നടപടികളാണ് COP-28 ഉച്ചകോടിയിൽ ചർച്ചയാകുക. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് നരേന്ദ്രമോദിയുടെ ദുബായ് സന്ദർശനം. നവംബർ 30 മുതൽ ഡിസംബർ 12 വരെയാണ് ദുബായിൽ ഉച്ചകോടി നടക്കുന്നത്. 200 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.















