ദുബായ്: 28-ാമത് കോൺഫറൻസ് (COP28) ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് ദാവൂദി ബൊഹ്റ മുസ്ലീം വിഭാഗത്തിലെ അംഗങ്ങൾ. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ നേതാവ് യുഎഇ സന്ദർശിക്കുമ്പോൾ ഭാരതീയൻ എന്ന നിലയിൽ എല്ലാവരും അഭിമാനിക്കുകയാണെന്നും പ്രധാനമന്ത്രിയെ കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിൽ ബൊഹ്റ വിഭാഗത്തിലെ അംഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം യുഎഇയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അവർ വ്യക്തമാക്കി.
“ഭാരതത്തിന്റെ നേതാവ് ഞങ്ങളെ ഇവിടെ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ഐഡന്റിറ്റി അംഗീകരിക്കപ്പെടുന്നു. പ്രധാനമന്ത്രിയുടെ വരവ് യുഎഇയിൽ വളരെ വലിയ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വരുന്നതിലും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചതിലും ഞങ്ങൾക്കെല്ലാം സന്തോഷമാണ്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇന്ത്യൻ പ്രവാസികൾ ഇവിടെ ഒത്തുകൂടി. ഇന്ത്യയുടെയും ദുബായുടെയും വളർച്ച വലുതാണ്. ഞങ്ങളെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രധാനമന്ത്രി മോദി പരിഗണിക്കുന്നത്”- യുഎഇയിലെ ബൊഹ്‌റ സമുദായത്തെ പ്രതിനിധീകരിച്ച് മുസ്താഫിർ താഹിർ പറഞ്ഞു .
“പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത് ഒരു ബഹുമതിയാണ്. മുംബൈയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്ന യുഎഇയിലെ 3.3 ദശലക്ഷം ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആവേശം പ്രകടമാണ്. യു.എ.ഇയിലെ 3.3 ദശലക്ഷം പ്രവാസികൾ നമ്മുടെ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും കാണാനും അഭിവാദ്യം ചെയ്യാനും ആവേശത്തിലാണ്. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു”- ബൊഹ്‌റ കമ്മ്യൂണിറ്റിയിലെ മറ്റൊരു അംഗമായ ഷബ്ബിർ അബ്ബാസ് പ്രതികരിച്ചു.















