ഞങ്ങളെ കാണുന്നത് കുടുംബത്തിലെ അംഗങ്ങളായി; നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ അഭിമാനം: ദാവൂദി ബൊഹ്റ മുസ്ലീം വിഭാ​ഗത്തിലെ അം​ഗങ്ങൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഞങ്ങളെ കാണുന്നത് കുടുംബത്തിലെ അംഗങ്ങളായി; നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ അഭിമാനം: ദാവൂദി ബൊഹ്റ മുസ്ലീം വിഭാ​ഗത്തിലെ അം​ഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2023, 06:56 am IST
FacebookTwitterWhatsAppTelegram

ദുബായ്: 28-ാമത് കോൺഫറൻസ് (COP28) ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ കഴിയുന്നത് ഭാ​ഗ്യമാണെന്ന് ദാവൂദി ബൊഹ്റ മുസ്ലീം വിഭാ​ഗത്തിലെ അം​ഗങ്ങൾ. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ വളരെ സന്തോഷത്തിലാണ്. തങ്ങളുടെ നേതാവ് യുഎഇ സന്ദർശിക്കുമ്പോൾ ഭാരതീയൻ എന്ന നിലയിൽ എല്ലാവരും അഭിമാനിക്കുകയാണെന്നും പ്രധാനമന്ത്രിയെ കാണാൻ കഴിയുന്നത് ഒരു ബഹുമതിയാണെന്നും നരേന്ദ്രമോദിയുടെ യുഎഇ സന്ദർശന വേളയിൽ ബൊഹ്റ വിഭാ​ഗത്തിലെ അം​ഗങ്ങൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനം യുഎഇയിൽ വലിയ സ്വാധീനം ചെലുത്തുമെന്നും അവർ വ്യക്തമാക്കി.

“ഭാരതത്തിന്റെ നേതാവ് ഞങ്ങളെ ഇവിടെ സന്ദർശിക്കുമ്പോൾ ഇന്ത്യൻ ഐഡന്റിറ്റി അംഗീകരിക്കപ്പെടുന്നു. പ്രധാനമന്ത്രിയുടെ വരവ് യുഎഇയിൽ വളരെ വലിയ സ്വാധീനം ചെലുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ വരുന്നതിലും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചതിലും ഞങ്ങൾക്കെല്ലാം സന്തോഷമാണ്. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാൻ ഇന്ത്യൻ പ്രവാസികൾ ഇവിടെ ഒത്തുകൂടി. ഇന്ത്യയുടെയും ദുബായുടെയും വളർച്ച വലുതാണ്. ഞങ്ങളെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് പ്രധാനമന്ത്രി മോദി പരിഗണിക്കുന്നത്”- യുഎഇയിലെ ബൊഹ്‌റ സമുദായത്തെ പ്രതിനിധീകരിച്ച് മുസ്താഫിർ താഹിർ പറഞ്ഞു .

“പ്രധാനമന്ത്രി യുഎഇയിൽ എത്തുന്നത് ഒരു ബഹുമതിയാണ്. മുംബൈയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഒരു കുടുംബാംഗത്തെപ്പോലെയാണ് അദ്ദേഹം ഞങ്ങളോട് പെരുമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരുന്ന യുഎഇയിലെ 3.3 ദശലക്ഷം ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആവേശം പ്രകടമാണ്. യു.എ.ഇയിലെ 3.3 ദശലക്ഷം പ്രവാസികൾ നമ്മുടെ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും കാണാനും അഭിവാദ്യം ചെയ്യാനും ആവേശത്തിലാണ്. നരേന്ദ്ര മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ ലഭിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു”- ബൊഹ്‌റ കമ്മ്യൂണിറ്റിയിലെ മറ്റൊരു അംഗമായ ഷബ്ബിർ അബ്ബാസ് പ്രതികരിച്ചു.

Tags: UAEpm modiCOP28 SummitBohra community
ShareTweetSendShare

More News from this section

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies