ആഡംബരത്തോടെയുള്ള നിരവധി വിവാഹ ചടങ്ങുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കോടികൾ മുടക്കിയാണ് പലരും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹാഘോഷങ്ങൾ നടത്തുന്നത്. അടുത്തിടെ വിമാനത്തിനുള്ളിൽ വച്ച് നടന്ന വിവാഹം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. അത്തരത്തിൽ സമൂഹമാദ്ധ്യമത്തിൽ വൈറലാകുകയാണ് ട്രെയിനിൽ വച്ച് നടന്ന ഒരു വിവാഹാഘോഷം.
ആഡംബരമില്ലാതെ, യാതൊരു അലങ്കാരവുമില്ലാതെ ട്രെയിനിൽ വിവാഹവേദിയൊരുക്കി ദമ്പതികൾ. ട്രെയിൻ യാത്രയ്ക്കിടെയാണ് ഇരുവരുടെയും വിവാഹം നടന്നത്. കുടുംബക്കാരും നാട്ടുകാരുമായി ചുറ്റിനും കൂടിയത് മറ്റ് സഹയാത്രക്കാർ. യുവതിയെ താലി അണിയിക്കുന്നതും പരസ്പരം ഹാരങ്ങൾ കൈമാറുന്നതും വീഡിയോയിലുണ്ട്. നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിലായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്.
അസൻസോൾ – ജാസിദിഹ് ട്രെയിനിലായിരുന്നു വിവാഹാഘോഷം. ട്രെയിനിൽ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യം എന്താണെന്ന് വ്യക്തമല്ല. യാത്രക്കാർ ആശംസകൾ അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.