കൊല്ലം: ഓയൂരിൽ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. തമിഴ്‌നാട് അതിർത്തിയായ പുളിയറയിൽ നിന്നാണ് പിടിയിലായത്. പിടിയിലായ മൂന്നുപേർ ചാത്തന്നൂർ സ്വദേശികളാണ്. ഇവരിൽ നിന്നും രണ്ടു കാറുകളും കസ്റ്റഡിയിൽ പോലാസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായവരിൽ രണ്ടുപേർ പുരുഷന്മാരും ഒരാൾ സ്ത്രീയുമാണ്. തെങ്കാശിയിലേക്ക് പോകവെയാണ് മൂന്നുപേരെയും പിടികൂടിയത്. കൊല്ലം എസ്പിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.















