വെളിച്ചെണ്ണ ഇല്ലാതെ എന്തു കറി അല്ലേ? കറികൾ ഉണ്ടാക്കുമ്പോൾ വെളിച്ചെണ്ണയ്‌ക്ക് പകരം മറ്റ് ഓയിലുകൾ ഉപയോഗിച്ചാൽ പലർക്കും തൃപ്തി വരാറില്ല. ചക്കിൽ ആട്ടിയെടുക്കുന്ന വെളിച്ചെണ്ണയ്‌ക്ക് പ്രത്യേക രുചിയും മണവുമാണ്. ധാരാളം ഗുണങ്ങളുണ്ടെങ്കിലും ചില ദോഷങ്ങളും വെളിച്ചെണ്ണയ്‌ക്കുണ്ട്. അറിയാം.
കൊഴുപ്പ്
വെളിച്ചെണ്ണയിൽ അമിത അളവിലുള്ള കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ പോലുള്ള രോഗങ്ങൾ പെട്ടന്ന് പിടിപെടാൻ കാരണമാകുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത കൊളസ്‌ട്രോളുകളാണ് വെളിച്ചെണ്ണ കൂടുതലായി പ്രദാനം ചെയ്യുന്നത്.
ഉയർന്ന കലോറി
വെളിച്ചെണ്ണയിൽ ഉയർന്ന കലോറിയാണ് അടങ്ങിയിട്ടുള്ളത്. പതിവായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ശരീരത്തിൽ കലോറി വർദ്ധിപ്പിക്കാനും അമിത ഭാരത്തിനും വഴിവെക്കുന്നു.
വിറ്റാമിനുകൾ കുറവ്
വെളിച്ചെണ്ണയിൽ വിറ്റാമിൻ E, ലോറിക് ആസിഡുകൾ തുടങ്ങിയവ അടങ്ങിയിട്ടുണ്ടെങ്കിലും ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ചില വിറ്റാമിനുകളുടെ കുറവുകൾ വെളിച്ചെണ്ണയിലുണ്ട്. മറ്റ് എണ്ണകൾ ഉപയോഗിക്കുമ്പോൾ കിട്ടുന്ന വിറ്റാമിനുകൾ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ കിട്ടാതെ വരുന്നു.
വെളിച്ചെണ്ണയുടെ ഗുണ-ദോഷങ്ങളെ കുറിച്ച് നിരവധി പഠനങ്ങളാണ് നടക്കുന്നത്. പാചക സമയത്ത് വെളിച്ചെണ്ണ മിതമായി ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമല്ലെങ്കിലും അമിതമായി ഉപയോഗിക്കരുതെന്ന് പഠനങ്ങൾ പറയുന്നു.















