മുംബൈ: മലയാള ഭാഷ പ്രചാരണ സംഘം വസായ് വിരാർ മേഖല പന്ത്രണ്ടാം മലയാളോത്സവം 2023 ഡിസംബർ മൂന്നിന്. വസായ് വെസ്റ്റിലുള്ള ബി കെഎസ് ഹൈസ്‌കൂളിൽ രാവിലെ 9 മണിക്ക് പരിപാടി ആരംഭിക്കും. നാല് സ്റ്റേജുകളിലായി 23 ഓളം കലാമത്സരങ്ങൾ അരങ്ങേറും. എല്ലാ പ്രയമുളളവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് നാല് വിഭാഗങ്ങളായാണ് പരിപാടി നടത്തുന്നത്.