ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. 2023 ലെ സീസണിലും എം എസ് ധോണിയ്‌ക്ക് കീഴിൽ സിഎസ്‌കെ കിരീടം നേടിയിരുന്നു. 2024 ലെ ഐപിഎൽ സീസൺ പൂർത്തിയാകുന്നതോടെ താരം ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്നും ക്യാപ്റ്റൻ കൂളിന് പകരം ആര് ചെന്നൈയെ തുടർന്ന് നയിക്കുമെന്നും ഉൾപ്പെടെയുള്ള ആശങ്കകൾ ആരാധകർക്കുണ്ട്. എന്നാൽ ധോണി മൂന്ന് സീസണിൽ കൂടെ ഐപിഎല്ലിൽ കളിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എബി ഡിവില്ലിയേഴ്സ്.
എംഎസ് ധോണി എപ്പോഴും സർപ്രൈസുകൾ നിറഞ്ഞ മനുഷ്യനാണ്. ചെന്നൈ നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് കണ്ടതിൽ എനിക്ക് സന്തോഷമുണ്ട്. ഇതിലൂടെ എനിക്ക് തോന്നുന്നത് 3 വർഷം കൂടി ധോണി ഐപിഎൽ കളിക്കുമെന്നാണ്. ഐപിഎല്ലിൽ ചെന്നൈയ്‌ക്കൊപ്പം ധോണിയുള്ളത് സന്തോഷം പകരുന്ന കാര്യമാണ്. – എബിഡി തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.
2008 ലാണ് 6 കോടി രൂപയ്‌ക്ക് ചെന്നൈ എംഎസ് ധോണിയെ സ്വന്തമാക്കിയത് ഐപിഎൽ ചരിത്രത്തിൽ 5 കിരീടങ്ങളും ഏറ്റവും കൂടുതൽ മത്സര വിജയങ്ങളും (113) ധോണി ചെന്നൈയ്‌ക്ക് നേടി കൊടുത്തു.















