നിങ്ങളുടെ നാവിന്റെ നിറം ഏതാണ്?; തിരിച്ചറിയാം ആരോ​ഗ്യമുള്ള നാവിനെ…

Published by
ജനം വെബ്‌ഡെസ്ക്

നാഡി പരിശോധന പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് നാവ് പരിശോധന. അതുകൊണ്ടാണ് രോഗികളുടെ നാവ് ഡോക്ടർമാർ എപ്പോഴും പരിശോധിക്കുന്നത്. കാരണം ശരീരത്തെ ബാധിക്കുന്ന നിരവധി രോഗാവസ്ഥകളെക്കുറിച്ചും ശരീരത്തിന്റെ പോഷകസ്ഥിതിയെക്കുറിച്ചുമെല്ലാം നാവ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാം. നാവിന്റെ നിറം അനുസരിച്ച് ഓരോ വ്യക്തിയുടെയും ആരോ​ഗ്യം മനസ്സിലാക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ നാവും ആരോ​ഗ്യമുള്ളതാണോ എന്ന് നോക്കാം..

പിങ്ക്

നാവിന്റെ നിറം പിങ്ക് ആണെങ്കിൽ ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആരോ​ഗ്യവാനാണെന്നാണ് അർത്ഥം. ഈ പിങ്ക് കളറിന് മുകളിലയി ഒരു വെള്ള നിറം കാണപ്പെടുന്നുണ്ട്. ഇതിനെ പാപ്പിലായ് എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിന്റെ രുചിയറിയാൻ സാധിക്കുന്നത് ഇതിലൂടെയാണ്.

മഞ്ഞ നിറം

നാവിൽ മഞ്ഞ നിറം കൂടുതലാണെങ്കിൽ ബാക്ടീരിയ കൂടുതലായിട്ടുണ്ട്. ലിവറിനെ ബാധിക്കുന്ന അസുഖങ്ങൾ ഉള്ളവരുടെയും നാവിന്റെ കളർ മഞ്ഞ ആയിരിക്കും. മദ്യപിക്കുന്നവരുടെയും പുക വലിക്കുന്നവരുടെയും നാവാണ് പൊതുവെ മഞ്ഞ നിറത്തിൽ കാണപ്പെടുന്നത്.

വെള്ള നിറം

ഇനി നാവിന്റെ നിറം വെള്ള ആണെങ്കിൽ അനീമിയ പോലുള്ള അസുഖങ്ങൾ ഉണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്. നാവിൽ വെള്ള പാണ്ടുകളാണ് കാണപ്പെടുന്നതെങ്കിൽ വളരെ സൂക്ഷിക്കണം. ഫെഗസ് വൈറസ് ഉണ്ടാകുന്നതിനാലാണ് വെള്ള പാണ്ടുകൾ വരുന്നത്. ഇത്തരത്തിൽ വെള്ള നിറം കാണുന്നത് കാൻസറിലേയ്‌ക്കും നയിക്കുന്നെന്നാണ് പഠനങ്ങളിൽ പറയുന്നത്.

 

ചുവന്ന നിറം

നല്ല പനിയുള്ളവരുടെ നാവാണ് ചുവന്ന നിറത്തിൽ കാണുന്നത്. ഭക്ഷണത്തിലൂടെയും നല്ല ആരോ​ഗ്യത്തോടെയും ഇരുന്നാൽ ഈ ചുവപ്പ് കളർ മാറ്റിയെടുക്കാവുന്നതാണ്.

പർപ്പിൾ കളർ

ഹൃദയ സംബന്ധമായി ആരോ​ഗ്യ പ്രശ്നമുള്ളവരുടെ നാവാണ് പർപ്പിൾ കളറിൽ കാണപ്പെടുന്നത്. ബ്ലഡ് സർക്കുലേഷൻ നല്ലരീതിയിൽ നടക്കാത്തവരുടെ നാവും പർപ്പിൾ കളറാണ്.

കറുപ്പ് നിറം

പ്രമേഹ​ രേ​ഗികളിലും ഓറൽ ഹൈജീൻ ഇല്ലാത്തവരിലും കറുപ്പ് നിറത്തിലുള്ള നാവ് പൊതുവിൽ കാണപ്പെടുന്നത്. ചിലപ്പോൾ നാവിന്റെ മുകൾഭാഗത്ത് രോമമുള്ളപോലെയും ഈ നിറം കാണപ്പെടും. ഇത്തരം കണ്ടീഷനുകളെ ഹെയ്‌റി ബ്ലാക്ക് ടംഗ് എന്നും വിശേഷിപ്പിക്കാറുണ്ട്.

ഗ്രെ കളർ

നിങ്ങൾക്ക് ആമാശയത്തിൽ അൾസർ ഉണ്ടെങ്കിൽ അതേപോലെ എക്‌സിമ പോലുള്ള കണ്ടീഷനുണ്ടെങ്കിൽ നിങ്ങളുടെ നാവിന് ഗ്രെ കളറായിരിക്കും കാണുക. അതേപോലെ നിങ്ങൾക്ക് ദഹനപ്രശ്‌നം ഉണ്ടെങ്കിലും ​ഗ്രേ കളറിൽ കാണപ്പെടും.

Share