മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനാണ് ബേസിൽ ജോസഫ് . അഭിനയവും സംവിധാനവും ഒരുപോലെ വഴങ്ങുന്ന ബേസിലിന്റെ ചിത്രങ്ങൾ കുടുംബ പ്രക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. സിനിമയുമായി ബന്ധമില്ലാത്ത കുടുംബത്തിൽ നിന്നാണ് ബേസിലിന്റെ വരവ്.
ക്രിസ്തീയ വൈദികനും അദ്ധ്യാപകനുമായിരുന്നു ബേസിലിന്റെ പിതാവ്. സുൽത്താൻ ബത്തേരിക്കാരനായ അദ്ദേഹം പഠനത്തിലും മുൻനിരയിലായിരുന്നു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ നടൻ ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്.
നടൻ എന്ന നിലയിൽ ഫാലിമിയാണ് ബേസിലിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. കാശി യാത്രയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ കാശി അഥവാ വാരണസിക്ക് പ്രധാന സ്ഥാനം ചിത്രത്തിലുണ്ട്. കാശി വിശ്വാനാഥന്റെ മനോഹരമായ ഭൂമികയിൽ ചെലവഴിച്ച നിമിഷങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് ബേസിൽ ജോസഫ്. ഫാലിമി ചിത്രവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം കാശിയെ കുറിച്ച് സംസാരിക്കുന്നത്. മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശിയെ ബേസിൽ കണക്കാക്കുന്നത്.
“ആദ്യമായിട്ടാണ് കാശിയിൽ പോകുന്നത്… ഫോട്ടോയിലും കഥകളിലും സിനിമയിലും കണ്ടിട്ടെങ്കിലും ഒറിജിനൽ കാശിയിൽ എത്തുന്നത് ഭയങ്കര ഫീലിംഗ് തന്നെയാണ്… അത് വേറൊരു വേൾഡ് ആണ്. ഇനി ഒരു അവസരം കിട്ടിയാൽ ഒന്നൂടി പോകാൻ തോന്നും. ജാതിയോ മതമോ വിശ്വാസമോ അതൊന്നും അല്ലാതെ മനുഷ്യ ജീവിതത്തിലെ ഫിലോസഫിക്കൽ സ്പേസ് ആണ് കാശി. ആ ഒരു സ്ഥലവും അവിടത്തെ മൂഡും സാബ്രാണി തിരിയുടെ മണവും… ചന്ദനത്തിരിയുടെ മണവും… അതെല്ലാം അനുഭവിച്ച് തന്നെ അറിയണം. വിഷ്വലിയായാലും ഓഡിയോ പരമായാലും നമ്മുക്ക് വാരണാസിയെ അനുഭവിക്കാം.. മണത്തിലും ടച്ചിലും വാരാണസിയെ ഫീൽ ചെയ്യാം. എല്ലാം കൊണ്ടും ഫീൽ ചെയ്യാൻ പറ്റുന്ന സ്ഥലം ആണ് വാരണാസി” ബേസിൽ പറഞ്ഞു നിർത്തി. ഒരു അവസരം ലഭിച്ചാൽ വീണ്ടും വാരണസിയിൽ പോകുമെന്നും ബേസിൽ കൂട്ടിച്ചേർത്തു.















