കൊറോണ മഹാമാരി പടർന്നു പിടിച്ചപ്പോൾ തരംഗമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുന്ന ഈ ഫലം കോവിഡ് മഹാമാരിക്കാലത്തും നിപ മഹാമാരിക്കാലത്തും വളരെയധികം പ്രചാരമേറിയിരുന്നു. അന്ന് ഒരു പക്ഷേ നമുക്ക് ഈ പഴങ്ങൾ കഴിക്കാൻ പേടി തോന്നിയിരിക്കാം. വവ്വാലുകൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണമാണ് റംബുട്ടാൻ എന്നു തുടങ്ങി നിരവധി അഭ്യൂഹങ്ങൾ പടർന്നു പിടിച്ചിരുന്നു. കാഴ്ചയ്‌ക്ക് കൊറോണ വൈറസിന്റെ രൂപ സാദൃശ്യത്തിലിരിക്കുമെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല റംബുട്ടാൻ. അറിയാം..
വിളർച്ചയെ തടയാൻ ഏറെ ഫലപ്രദമായ ഒരു ഫലവർഗമാണ് റംബുട്ടാൻ. ദിവസവും ഒരു റംബുട്ടാൻ വീതം കഴിക്കുന്നത് അനീമിയ ഒഴിവാക്കാൻ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഒട്ടനവധി പോഷക ഗുണങ്ങളാണ് ഈ പഴത്തിൽ അടങ്ങിയിരിക്കുന്നത്. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സിക്ക് പുറമെ വിറ്റാമിൻ എ, അയേൺ, കാത്സ്യം, വിറ്റാമിൻ ബി9, പൊട്ടാസ്യം, മഗ്നീഷ്യം സിങ്ക് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ നൽകി ആരോഗ്യം വർദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന കോപ്പർ, അയേൺ ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായകരമാണ്. കാഴ്ചയ്‌ക്ക് കുഞ്ഞനാണെങ്കിലും പഴുത്ത റംബുട്ടാൻ അച്ചാറിട്ട് കഴിക്കാനും അല്ലാതെ കഴിക്കാനും രുചികരമാണ്. ഇനി കൊറോണപ്പഴംന്നും പറഞ്ഞ് റംബുട്ടാനെ അവഗണിക്കേണ്ട.