കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി തിയേറ്ററുകളിലേക്ക്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഈ മാസം എട്ടിന് പ്രദർശനത്തിനെത്തും. മലയാളത്തിലും തമിഴിലുമായാണ് രജനി ഒരുക്കിയിരിക്കുന്നത്. നമിതാപ്രമോദ്, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
രജനിയുടെ ട്രെയിലർ ഇതിന് മുൻപ് പുറത്ത് വന്നിരുന്നു. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും നൽകുന്ന സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കാളിദാസിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് രജനിയിലൂടെ കാണാനാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
നവരസാ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫോർ മ്യൂസിക് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആർ ആർ വിഷ്ണുവാണ്. സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി, അശ്വിൻ കുമാർ, ലക്ഷ്മി ഗോപാലസ്വാമി, ഷോൺ റോമി, രമേശ് ഖന്ന, വിൻസെന്റ് വടക്കൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.















