ഐസ്വാൾ: മിസോറമിൽ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ നേട്ടമുണ്ടാക്കി ഇസഡ്പിഎം. ആകെയുള്ള 40 സീറ്റുകളിൽ 29 ലും ഇസഡ്പിഎം ലീഡ് ചെയ്യുന്നു. ഭരണ കക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന് ഏഴ് സീറ്റുകളിൽ മാത്രമാണ് ലീഡ് കണ്ടെത്താൻ സാധിക്കുന്നത്.
ബിജെപി മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യാൻ സാധിക്കുന്നത്. നിലവിൽ സഭയിൽ 26 സീറ്റുകളാണ് എംഎൻഎഫിനുള്ളത്. ഇസഡ്പിഎമ്മിന് 8 സീറ്റുകളും. കേവലം ഒരു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി മൂന്ന് സീറ്റുകളിൽ ചെയ്യുന്നുണ്ട്. അഞ്ച് സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് ലീഡ് കണ്ടെത്താൻ സാധിക്കുന്നത്.
കേവല ഭൂരിപക്ഷത്തിന് 21 സീറ്റുകളാണ് വേണ്ടത്. ട്രെൻഡ് തുടരുകയാണെങ്കിൽ ഇസഡ്പിഎം തന്നെ അധികാരത്തിൽ എത്തും. ഇസഡ്പിഎമ്മിൽ നിന്നും നിലവിലെ പ്രതിപക്ഷ നേതാവായ ലൽഡുഹോമ മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോർട്ടുകൾ.