"അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്, അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല...." സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായ വിജയം
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

“അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്, അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല….” സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായ വിജയം

Janam Web Desk by Janam Web Desk
Dec 4, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

ഛത്തീസ്ഗഢ്: ഛത്തീസ്​ഗഢിലെ ഒരു ബിജെപിയുടെ എംഎൽഎയുടെ വിജയം രാജ്യമെമ്പാടും ചർച്ചയാകുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഫലപ്രഖ്യാപന ദിവസം ഏറ്റവും ചർച്ചയായ പേരുകളിൽ ഒന്ന് ഈ എംഎൽഎയുടേതാണ്. സജ നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഈശ്വർ സാഹുവിന്റെ ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങളും ജനഹൃദയങ്ങളും കീഴക്കിയിരിക്കുന്നത്. ഒരു സാധാരണ ഗ്രാമീണനായ ഈശ്വർ സാഹു പരാജയപ്പെടുത്തിയത് സംസ്ഥാന കോൺ​ഗ്രസിലെ പ്രമുഖനായ രവീന്ദ്ര ചൗബേയെയാണ് 7 തവണ എം.എൽ.എ.യും കഴിഞ്ഞ തവണ മന്ത്രിയുമായിരുന്ന രവീന്ദ്ര ചൗബേയെ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. നിരവധി പ്രമുഖരാണ് ഈശ്വർ സാഹുവിനെ അഭിനന്ദിച്ച് രം​ഗത്ത് വന്നത്,

‘അയാൾ ഈശ്വർ സാഹു, ഒരു തൊഴിലാളി, ഇപ്പോൾ ഛത്തീസ്ഗഡിൽ ബിജെപി എംഎൽഎയാണ്. മകനെ മുസ്ലീം ആൾക്കൂട്ടം കൊലപ്പെടുത്തിയതിന് ശേഷം ഞങ്ങൾ അദ്ദേഹത്തെ രംഗത്തിറക്കി, കോൺഗ്രസ് കൊലയാളികളുടെ പക്ഷം ചേരാൻ തീരുമാനിച്ചു. ഇന്ന് അദ്ദേഹം 7 തവണ കോൺഗ്രസ് എംഎൽഎ ആയിരുന്ന രവീന്ദ്ര ചൗബെയെ പരാജയപ്പെടുത്തി! അയാൾക്ക് തന്റെ മകനെ തിരികെ ലഭിക്കില്ല, പക്ഷേ ചിലത് അവസാനിപ്പിക്കാം’.. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.

He is Eshwar Sahu, a labour, now a BJP MLA in Chattisgarh. We fielded him, after his son was killed by a Muslim mob, and the Congress chose to side with the murderers. Today, he defeated Ravindra Choubey, a 7 time Congress MLA!
He won’t get his son back but some closure perhaps… pic.twitter.com/NqpENwRBED

— Amit Malviya (@amitmalviya) December 3, 2023

കോൺ​ഗ്രസ് ഭരണത്തിൻ കീഴിൽ ഇസ്ലാമിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയ ഭുവനേശ്വർ സാഹുവിന്റെ പിതാവാണ് ഈശ്വർ സാഹു. 23 കാരനായ ഭുവനേശ്വറിനെ കഴിഞ്ഞ ഏപ്രിൽ 8 നാണ് മതമൗലികവാദികൾ വെട്ടികൊന്നത്. ബീരാൻപൂർ ​ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. ഗ്രാമത്തിൽ കുട്ടികൾ തമ്മിലുള്ള ചെറിയ കലഹം പീന്നീട് ഇസ്ലാമിസ്റ്റുകൾ വർ​​​​​ഗീയ കലാപമാക്കി മാറ്റുകയായിരുന്നു. കലാപത്തിലാണ് നിരപരാധിയായ ഭുവനേശ്വരിനെ ആക്രമികൾ വധിച്ചത്. ആക്രമി സംഘം ഉപേക്ഷിച്ച് പോയ മൃതദേഹം തുറസ്സായ സ്ഥലത്ത് പിന്നീട് കണ്ടെത്തി.

ഈ സംഭവം സംസ്ഥാനത്തെ ഹിന്ദു സമൂഹത്തിൽ വലിയ രോഷത്തിന് കാരണമായി. പീന്നീട് ഛത്തീസ്​ഗഢ് സാക്ഷ്യം വഹിച്ചത് ഈശ്വർ സാഹുവിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു. ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. മകന്റെ മരണശേഷം “തനിക്ക് നഷ്ടപരിഹാരമോ ജോലിയോ ഒന്നും വേണ്ട, തനിക്ക് വേണ്ടത് നീതിയാണ്” എന്നാണ് സാഹു കൂപ്പുകൈയോടെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിയടിൽ അദ്ദേഹം നിരസിച്ച നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും ബ്ലോക്ക് റവന്യൂ ഓഫീസറും ചേർന്ന് നടത്തിയ നാടകവും ഇദ്ദേഹം പുറം ലോകത്തെ അറിയിച്ചിരുന്നു.

ഭുവനേശ്വർ സാഹുവിന്റെ കൊലപാതകത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കോൺ​ഗ്രസ് സർക്കാരിന്റെ നീതി നിഷേധത്തിന്റെയും ന്യൂനപക്ഷ പ്രീണനത്തിന്റെയും ഇരയായി കുടുംബത്തിന് പിന്തുണ നൽകിയത് ബിജെപിയുടെ സംസ്ഥാന നേതൃത്വമാണ്. ഈശ്വർ സാഹുവിന്റെ പോരാട്ട വീര്യം കണ്ടറിഞ്ഞാണ് അദ്ദേഹത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. ഹിന്ദു സമൂഹത്തിന് നീതി നൽകാൻ മടിക്കുന്ന കോൺ​ഗ്രസ് സർക്കാരിനെതിരെ ഈശ്വർ സാഹു പോരാട്ടം തുടരുന്നതിനിയിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും വിജയം കൈവരിച്ചതും.

 

 

Tags: social mediaBJP MLAChattisgarhIswar sahu
ShareTweetSendShare

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies