ഇന്ത്യൻ സിനിമാ പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുള്ള അഭിനേതാവാണ് യാഷ്. റോക്കിങ്ങ് സ്റ്റാർ എന്നറിയപ്പെടുന്ന താരം കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ തന്റെ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. നിരവധി സിനിമകളിൽ വേഷമിട്ടിട്ടുള്ള യാഷ് റോക്കി ഭായ് എന്ന കഥാപാത്രത്തിലൂടെ മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.
തന്റെ 19-ാമത്തെ ചിത്രവുമായി വീണ്ടും ആരാധകരിൽ ആവേശം തീർക്കാൻ ഒരുങ്ങുകയാണ് താരം. ചിത്രത്തിന്റെ ടെറ്റിൽ ഈ മാസം എട്ടിന് റിലീസ് ചെയും. കെജിഎഫ്; ചാപ്റ്റർ 2 വിന്റെ മികച്ച വിജയത്തിന് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സിനിമകളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു താരം. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് യാഷ് വീണ്ടും പുതിയ ചിത്രവുമായി എത്തുന്നത്.
It’s time… 8th December, 9:55 AM.
Stay tuned to @KvnProductions #Yash19 pic.twitter.com/stZYBspuxY— Yash (@TheNameIsYash) December 4, 2023
കഴിഞ്ഞ ദിവസം യാഷ് തന്റെ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ഫോട്ടോ ‘ലോഡിംഗ്’ എന്നാക്കി മാറ്റിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ചിത്രത്തിന്റെ ടെറ്റിൽ പ്രഖ്യാപനുമായി ബന്ധപ്പെട്ട പോസ്റ്റ് താരം എക്സിലൂടെ പങ്കുവെച്ചത്. ഡിസംബർ 8-ന് രാവിലെ 9:55-നാണ് പോസ്റ്റർ പുറത്തിറങ്ങുക. കെവിഎൻ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് യാഷ് 19 ഇറക്കുന്നതെന്നാണ് സൂചന.