മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലും പുതുച്ചേരിയിലും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് വിതയ്‌ക്കുന്ന നാശനഷ്ടം കുറച്ചൊന്നുമല്ല. ഇതിന്റെ ഭീകര ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മിഷോങ് ചുഴലിക്കാറ്റിന്റെ തീവ്രത കാണിച്ച് തരുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്‌മാൻ.
ഫ്‌ളാറ്റിന് താഴെ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ചുഴലിക്കാറ്റിലും തീവ്രമഴയിലും കാറുകൾ കുത്തിയൊലിച്ച് പോകുന്നതായും കാണാം. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ആണ് റഹ്‌മാൻ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ചെന്നൈയിലെ ജനങ്ങളുടെ ദുരവസ്ഥ താരം തുറന്നുകാണിക്കുന്നത്.
View this post on Instagram
ചെന്നൈയിലെ പള്ളിക്കരണൈയിൽ നിന്നുള്ള കാഴ്ച എന്ന രീതിയിലാണ് ഈ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘ഇന്ന് ചെന്നൈയിലുണ്ടായ ചുഴലിക്കാറ്റിന്റെ തീവ്രത’ എന്നും താരം വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. അതേസമയം പോസ്റ്റിന് ചുവടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. റഹ്‌മാനും കുടുംബവും ചെന്നൈയിൽ എവിടെയാണെന്നും, സുരക്ഷിതരാണോ എന്നെല്ലാമാണ് പോസ്റ്റിന് ചുവടെ എത്തുന്ന കമന്റുകൾ.















