പത്തനംതിട്ട: കാർ മറിഞ്ഞ് അഞ്ച് ശബരിമല തീർത്ഥാടകർക്ക് പരിക്ക്. പുനലൂർ-പൊൻകുന്നം സംസ്ഥാനപാതയിൽ ചെറുവള്ളിയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. കർണാടക സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങിവരവെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. റോഡിൽ നിന്ന് സമീപത്തുള്ള പറമ്പിലേയ്ക്ക് കാർ മറിയുകയായിരുന്നു.
ബെല്ലാരി സ്വദേശികളായ ഹർപ്പന തോടൂർ കെഞ്ചപ്പ(23), ഉജ്ജൈൻ ആലപ്പ പരശുരാമൻ(37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.