തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ എബിവിപിയ്ക്ക് മികച്ച മുന്നേറ്റം തിരുവനന്തപുരം ജില്ലയിൽ മാറനെല്ലൂർ സ്കൂളിൽ വിദ്യാർത്ഥി പരിഷത്തിന് വിജയം. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പോയിൽക്കാവ് സ്കൂളിൽ വിദ്യാർത്ഥി പരിഷത്ത് 28ൽ 16 സീറ്റുകൾ നേടി. വൈസ് ചെയർമാൻ സ്ഥാനവും എബിവിപിക്കാണ്.
പാലക്കാട് ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്കളിൽ ചെയർമാൻ സ്ഥാനവും വാണിയൻകുളം ജോയിന്റ് സെക്രട്ടറി സ്ഥാനും എബിവിപിക്ക് വിജയിക്കാനായി. കൊല്ലങ്കോട് രാജാസിൽ 22ൽ 10 സീറ്റും എബിവിപി നേടി. നല്ലേപ്പുള്ളി ശ്രീകൃഷ്ണ, കഞ്ചിക്കോട്, പറളി, കണ്ണാടി, അഞ്ചാംലുമൂട്, ചെറുവഞ്ചേരി ചീരാറ്റ, കുത്തുപറമ്പ തൊക്കിലങ്ങാടി ഹയർ സെക്കന്ററി, ചിറ്റാരിപറമ്പ ഹയർ സെക്കന്ററി, വേങ്ങാട് ഹയർ സെക്കന്ററി, മമ്പറം ഹയർ സെക്കന്ററി, ഇരിട്ടി HSS, പാലയാട് HSS, തലശ്ശേരി ചിറക്കര HSS, കണ്ണൂർ രാജാസ്, പള്ളിക്കുന്ന്, ഉൾപ്പെടെ കേരളത്തിലെ വിവിധ സ്കൂളുകളിൽ എബിവിപി സ്ഥാനാർഥികൾ വിജയിച്ചു. തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട എച്ച്ഡിപി എടതിരിഞ്ഞി സ്കൂളിൽ മൂന്നു മേജർ സീറ്റുകളിൽ എബിവിപി വിജയം കണ്ടു.
കണ്ണൂർ പാനൂരിലെ കെകെവി ഹയർ സെക്കൻഡറി സ്കൂളിൽ ചെയർപഴ്സണും വൈസ് ചെയർമാനും ഉൾപ്പെടെ മത്സരിച്ച ക്ലാസ്സുകളിൽ എബിവിപിയ്ക്ക് വിജയം നേടാൻ കഴിഞ്ഞു. പാനൂർ PHSS ൽ 12 സീറ്റുകളിലും, പാനൂർ കോളവല്ലൂർ സ്കൂളിലെ 3 സീറ്റുകളിലും, ചൊക്ലി രാമവിലാസം സകൂളിലും 9 സീറ്റുകളിലും എബിവിപി നേടി. വടകര മടപ്പള്ളി ഗേൾസ് സ്കൂൾ ചെയർപേഴ്സൺ സ്ഥാനം എബിവിപി നേടി. കുന്നമംഗലം പെരിങ്ങളം ഹയർ സെക്കൻഡറി സ്കൂൾ, നാദാപുരം പുറമേരി ഹയർ സെക്കൻഡറി സ്കൂളിൽ ആർട്സ് വിഭാഗത്തിലും വിജയം നേടി.
കൊല്ലം ജില്ലയിലെ മഠത്തിൽ സ്കൂൾ, സദാനന്ദപുരം സ്കൂൾ എന്നിവടങ്ങളിൽ ചെയർമാൻ സ്ഥാനം എബിവിപി നേടി. പുനലൂർ ബോയ്സ് സ്കൂളിൽ 5 സീറ്റിൽ എബിവിപി വിജയം നേടി. പത്തനംതിട്ട കലഞ്ഞൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 19 സീറ്റുകളിൽ എബിവിപി വിജയിച്ചു. മാങ്കോട് ഗവ: ഹയർസെക്കൻഡറി സ്കൂളിൽ 7 സീറ്റുകളിലും എബിവിപി വിജയിച്ചു.