മമതയ്ക്ക് പിന്നാലെ ഇൻഡി മുന്നണി യോഗത്തിൽ നിന്ന് പിന്മാറി നിതീഷ് കുമാറും; പകരം നേതാക്കളെ അയക്കാമെന്ന് നിർദ്ദേശം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയ്‌ക്ക് പിന്നാലെ ഇൻഡി മുന്നണി യോഗത്തിൽ നിന്ന് പിന്മാറി നിതീഷ് കുമാറും; പകരം നേതാക്കളെ അയക്കാമെന്ന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 11:27 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ പങ്കെടുത്തേക്കില്ലെന്ന് സൂചന. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ വച്ചാണ് നാളെ ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ യോഗം ചേരാനിരിക്കുന്നത്. യോഗത്തിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ നേതാവാണ് നിതീഷ് കുമാർ. നിതീഷ് കുമാറിന് പകരമായി ജെഡിയു നേതാക്കളായ ലാലൻ സിംഗ്, സഞ്ജയ് കുമാർ ഝാ എന്നിവർ പങ്കെടുക്കുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു. എന്നാൽ നിതീഷ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം എന്താണെന്ന് നേതൃത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. യോഗത്തെ കുറിച്ച് തന്നെ ആരും വിളിച്ച് അറിയിച്ചില്ലെന്നും, ബംഗാളിൽ മറ്റ് പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ ഡൽഹിയിലേക്ക് ഇല്ലെന്നുമാണ് മമത പറഞ്ഞത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് നാളെ യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം ഇനി മുതൽ ഇൻഡി സഖ്യത്തെ നിതീഷ് നയിക്കണമെന്ന ആവശ്യവുമായി ജെഡിയു നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ജെഡിയു നേതാക്കൾ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇൻഡി സഖ്യത്തെ കോൺഗ്രസ് അല്ല, മറിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നയിക്കണമെന്ന് ജെഡിയു ജനറൽ സെക്രട്ടറി നിഖിൽ മണ്ഡൽ ആവശ്യപ്പെട്ടു.

”നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസ് പ്രതിപക്ഷ സഖ്യത്തെ അവഗണിച്ചു. പക്ഷേ അവർക്ക് മികച്ച പ്രകടനം നടത്താനും സാധിച്ചില്ല. ഇൻഡി സഖ്യത്തെ ഇനി നയിക്കേണ്ടത് നിതീഷ് കുമാർ ആയിരിക്കണം. കോൺഗ്രസ് നേരിട്ട തിരഞ്ഞെടുപ്പിന്റെ ഫലം ഇപ്പോൾ നമുക്ക് മുന്നിലുണ്ട്. നിതീഷ് കുമാറാണ് പ്രതിപക്ഷ സഖ്യമെന്ന ആശയത്തിന്റെ ശിൽപ്പി. അദ്ദേഹത്തിന് മാത്രമാണ് ഇതിനെ മുന്നോട്ട് കൊണ്ടു പോകാനാവുകയെന്നും” നിഖിൽ മണ്ഡൽ പറഞ്ഞു.

 

 

 

Tags: CongressMamata BanerjeeJDUnithish kumarINDI Alliance
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies