2022 ലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് വിരാട് കോലിക്ക് നായക സ്ഥാനം എല്ലാം ഫോര്‍മാറ്റില്‍ നിന്നും നഷ്ടമായത്. ബി.സി.സി.ഐ താരത്തെ പുറത്താക്കിയെന്നും വാര്‍ത്തകള്‍ വന്നു. അക്കാലയളവില്‍ സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ്. സംശയ മുനകള്‍ ദാദയിലേക്കും നീണ്ടു.
അതേസമയം ഈ ആരോപണങ്ങളിലോക്കെ വ്യക്തത വരുത്തിയിരിക്കുകയാണ് ഗാംഗുലി. തനിക്ക് കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതില്‍ ഒരു റോളുമുണ്ടായിരുന്നില്ലെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. വിരാട് കോലിയുടെ തീരുമാനമായിരുന്നു വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് നായക സ്ഥാനം ഉപേക്ഷിക്കണമെന്നതെന്ന് ഗാംഗുലി പറഞ്ഞു.
‘ഞാനല്ല വിരാടിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. പല തവണ ഞാനിത് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ടി20യില്‍ തുടര്‍ന്നും നായകനായിരിക്കാന്‍ താത്പ്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം ആ തീരുമാനം എടുത്തതിന് ശേഷം, ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ടി20യില്‍ നിന്ന് നായക സ്ഥാനം ഒഴിവാകാന്‍ തീരുമാനിച്ചെങ്കില്‍ എകദിനത്തില്‍ നിന്നും ഒഴിയുന്നത് നന്നാകുമെന്ന്. അങ്ങനെയെങ്കില്‍ വൈറ്റ് ബോള്‍ ക്രിക്കറ്റിലും റെഡ് ബോള്‍ ക്രിക്കറ്റിലും പുതിയ നായകന്മാരെ ലഭിക്കുമെന്നും പറഞ്ഞു”-ഗാംഗുലി പറഞ്ഞു. ടി20 നായക സ്ഥാനം രാജിവച്ചതിന് പിന്നാലെ ആഴ്ചകള്‍ക്ക് ശേഷം ഏകദിന ക്യാപ്റ്റന്‍ സിയില്‍ നിന്നും അദ്ദേഹത്തെ മാറ്റി രോഹിത് ശര്‍മ്മയെ നായകനാക്കുകയായിരുന്നു.