ജാവരിയയുടെ ഫോട്ടോ ആദ്യം കണ്ടത് അമ്മയുടെ ഫോണിൽ: പാകിസ്താൻ യുവതിയുമായുള്ള അഞ്ച് വർഷത്തെ പ്രണയകഥ വെളിപ്പെടുത്തി ഇന്ത്യൻ കാമുകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാവരിയയുടെ ഫോട്ടോ ആദ്യം കണ്ടത് അമ്മയുടെ ഫോണിൽ: പാകിസ്താൻ യുവതിയുമായുള്ള അഞ്ച് വർഷത്തെ പ്രണയകഥ വെളിപ്പെടുത്തി ഇന്ത്യൻ കാമുകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 09:43 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്താൻ യുവതിയെക്കുറിച്ചുള്ള വാർത്ത ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിവാഹത്തിനായി യുവതി ഇന്ത്യയിലെത്തിയത്. അട്ടാരി-വാഗ ബോർഡ‍ർ വഴി ഇന്ത്യയിലെത്തിയ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാവരിയ ഖനൂം എന്ന യുവതിയും പിതാവുമായിരുന്നു അതിർത്തിയിൽ എത്തിയത്. ഇരുവരെയും ക്ഷണിക്കാൻ കാമുകൻ സമീര്‍ ഖാനും പിതാവ് അഹമ്മദ് കമല്‍ ഖാനും എത്തിയിരുന്നു. അമൃത്സറിൽ നിന്നും കൊൽക്കത്തയിലേക്ക് വിമാനത്തിലാണ് ഇരുവരും പോയത്.

വൈകുന്നേരത്തോടെയാണ് ഇരുവരും കൊൽക്കത്തയിൽ എത്തിയത്. തുടർന്ന് മാദ്ധ്യമങ്ങളുമായി സംസാരിക്കുന്ന വേളയിൽ തങ്ങളുടെ അഞ്ചു വർഷത്തെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി. 2018 മെയ് മാസത്തിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ജർമ്മനിയിൽ പഠിച്ചുകൊണ്ടിരുന്ന സമീര്‍ ഖാൻ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അമ്മയുടെ ഫോണിൽ ജാവരിയയുടെ ചിത്രം ആദ്യമായി കണ്ടത്. ഫോട്ടോ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നുകയും അമ്മയോട് ആ​ഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് കുടുംബങ്ങൾ തമ്മിൽ സംസാരിച്ചായിരുന്നു വിവാഹം എന്ന ചിന്തയിൽ എത്തിയതെന്നും മാ​ദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിന് തന്റെയൊപ്പം പഠിച്ച ആഫ്രിക്ക, സ്പെയിൻ,യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളും എത്തുമെന്ന് സമീര്‍ ഖാൻ കൂട്ടിച്ചേർത്തു.

ഇരുവരുടെയും വിവാഹനിശ്ചയം മുമ്പ് കഴിഞ്ഞിരുന്നു. അടുത്ത വര്‍ഷം ജനുവരിയിലാകും വിവാഹമെന്നും അഞ്ച് വർഷത്തിന് ശേഷം വിസ ലഭിച്ചുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു. മാദ്ധ്യമപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ മഖ്ബൂൽ അഹമ്മദ് വാസി ഖാദിയാനാണ് ജാവേരിയ്‌ക്ക് ഇന്ത്യയിലേക്ക് വരാനുള്ള സഹായങ്ങൾ ചെയ്തതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags: India- PakistanJaveria KhanumSameer Khan
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies