ന്യൂഡൽഹി: ശബരിമല അയ്യപ്പ മഹാസത്രം ഡിസംബർ 10-ന് ഡൽഹിയിൽ നടക്കും. ഡൽഹിയിലെ ഉത്തം നഗറിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാനും ബിജെപി ദേശീയ കൗൺസിൽ അംഗവും ജനം ടിവി മാനേജിംഗ് ഡയറക്ടറുമായ ശ്രീ ചെങ്കൽ എസ് രാജശേഖരൻ നായരാണ് ആത്മീയ ഭാരത സംഗമം ഉദ്ഘാടനം ചെയ്യുക. പാഞ്ചജന്യം ഭാരതവും ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റും കേരള ക്ഷേത്ര സമന്വയ സമിതിയും ഹിന്ദു ധർമ്മ പരിഷത്തും സംയുക്തമായാണ് ശബരിമല അയ്യപ്പ മഹാസത്രം സംഘടിപ്പിക്കുന്നത്.
ശബരിമല മുൻ മേൽശാന്തി ബ്രഹ്‌മശ്രീ പിഎൻ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കർമ്മികത്വത്തിൽ അയ്യപ്പ പുജകൾ നടക്കും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി ഹരിഹരനാണ് മുഖ്യതിഥി. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ സ്വാമി നിജമൃതനന്ദ പുരിയുടെ നേതൃത്വത്തിൽ ആത്മീയ പ്രഭാഷണം നടക്കും.
അമൃത ഭാരതി വിദ്യപീഠം അദ്ധ്യക്ഷൻ അമൃത സർവ്വകലാശാല ഡോ. എം വി നടേശൻ ഹരിവരാസനം സന്ദേശം പ്രഭാഷണം നടത്തും. കലാ-സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളെ ആദരിക്കും. മഹാഗണപതി ഹോമം, ഗീത പാരായണം, അയ്യപ്പ പൂജ, ശാസ്താപ്രീതി, ആത്മീയ ഭാരത സംഗമം, സർവ്വ ഐശ്വര്യ പൂജ, ദീപാരധന, നൃത്തശില്പം, ഭജന, ഹരിവരാസനം, പ്രസാദ ഊട്ട് എന്നിവ നടക്കും.