ശ്രീനഗർ: അതിർത്തിയിൽ രണ്ട് ഭീകരർ പിടിയിൽ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് നസീർ എന്നിവരെയാണ് സുരക്ഷാ സേന പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ജമ്മു കശ്മീരിലെ ബുദാൽ മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. രജൗരിയിൽ ഭീകരരുടെ ഒളിത്താവളവും സുരക്ഷാ സേന തകർത്തു. പിസ്റ്റൾ, മാഗസിനുകൾ, 28 റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയവടക്കമുള്ള ആയുധ ശേഖരമാണ് സേന കണ്ടെടുത്തത്.















