ഗുജറാത്ത് ടൈറ്റൻസിന്റെ നായകനായിരുന്ന ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത് വലിയ ട്വിസ്റ്റുകൾക്കൊടുവിലായിരുന്നു. ഇതിന് പിന്നാലെ ടീമിലെ കുന്തമുനയായ ഷമിയെയും റാഞ്ചാൻ മറ്റൊരു ടീം നിയമവിരുദ്ധമായ നീക്കം നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് സിഇഒ.
ഷമിയെ വാങ്ങാന്‍ ടീം മാനേജ്മെന്റിനെ നേരിട്ടല്ല സമീപിച്ചതെന്നും മറിച്ച് കോച്ചിംഗ് സ്റ്റാഫ് വഴിയാണ് രഹസ്യ നീക്കം നടത്തിയതെന്നുമാണ് അര്‍വീന്ദര്‍ സിംഗ് ആരോപിക്കുന്നത്. നിയമവിധേയമായ വഴികൾ നിലനിൽക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഒരു ഫ്രാഞ്ചൈസിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ നേരായ മാർഗത്തിലൂടെ ബന്ധപ്പെട്ടിരുന്നെങ്കിൽ ഞങ്ങളും ചർച്ചയ്‌ക്ക് തയാറാവുമായിരുന്നു. ന്യുസ് 18നുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഷമിക്കായി രഹസ്യനീക്കം നടത്തിയ ഫ്രാഞ്ചൈസി ഏതാണെന്നു മാത്രം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെയ്ന്‍ വില്യംസണ്‍, അഭിനവ് മനോഹര്‍, ബി സായ് സുദര്‍ശന്‍, ദര്‍ശന്‍ നല്‍കാണ്ഡെ, വിജയ് ശങ്കര്‍, ജയന്ത് യാദവ്, രാഹുല്‍ തെവാത്തിയ, മുഹമ്മദ് ഷമി, നൂര്‍ അഹമ്മദ്, സായ് കിഷോര്‍. റാഷിദ് ഖാന്‍, ജോഷ്വ ലിറ്റില്‍, മോഹിത് ശര്‍മ എന്നിവരെയാണ് ഗുജറാത്ത് നിലനിർത്തിയത്.