തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ അറസ്റ്റിലായ ഡോ. റുവൈസ് നിരന്തരം മനുഷ്യവകാശ പ്രവർത്തനത്തിൽ സജീവമായിരുന്ന വ്യക്തിയെന്ന് പോലീസ്. മാദ്ധ്യമങ്ങളിലടക്കം മനുഷ്യവകാശ പ്രവർത്തനങ്ങളെ കുറിച്ച് പ്രസംഗിച്ച വ്യക്തിയാണ്. ഡോ.വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളിലെല്ലാം സജീവമായിരുന്നതിന്റെ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയായ ഷഹ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. റുവൈസിന്റെയും ഷഹ്നയുടെയും വിവാഹാലോചന സമയത്ത് 150 പവനും ബിഎംഡബ്ലൂ കാറും സ്വത്തും ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ സമ്മർദ്ദത്തിലാണ് യുവതി ഫ്‌ളാറ്റിൽ ആത്മഹത്യ ചെയ്തത്. കരുനാഗപ്പള്ളിയെ ബന്ധുവിന്റെ വീട്ടിൽ നിന്നുമാണ് റുവൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.















