ഒരു മാസത്തോളം നീളുന്ന പരമ്പരയ്‌ക്കായി ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ പറന്നിറങ്ങി. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ ടി20 സംഘമാണ് ആദ്യമെത്തിയത്. യുവതാരങ്ങളടങ്ങിയ ടീമിന്റെ ചിത്രവും വീഡിയോയും ബി.സി.സി.ഐ പങ്കുവച്ചിട്ടുണ്ട്.
സിറാജ്, ശ്രേയസ്, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ബിഷ്‌ണോയ്, എന്നിവരടക്കമുള്ള താരങ്ങളാണ് ഇന്ന് രാവിലെ എത്തിയത്. ഇവരെ ഹര്‍ഷാരവത്തോടെ സ്വീകരിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹോട്ടല്‍ ജീവനക്കാരെയും വീഡിയോയില്‍ കാണാം.
ടി20 ലോകകപ്പ് അടുത്തിരിക്കെ ഇന്ത്യക്കിത് പരീക്ഷണ പരമ്പരയാണ്. യുവതാരങ്ങളുടെ ഫോം നിലനിര്‍ത്തുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി. കൂടാതെ അന്തിമ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുന്നതിലും പരമ്പരയിലെ പ്രകടനവും വിലയിരുത്തപ്പെടും. ഏകദിന ടീമിലെ അംഗങ്ങളും ടെസ്റ്റ് ടീമിലെ അംഗങ്ങളും അടുത്ത ആഴ്ചകളില്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. മൂന്ന് ടി20യും 3 ഏകദിനവും 2 ടെസ്റ്റും ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്.
South Africa bound ✈️🇿🇦#TeamIndia are here 👌👌#SAvIND pic.twitter.com/V2ES96GDw8
— BCCI (@BCCI) December 7, 2023
“>