രണ്ട് സിനിമകൾ കൊണ്ട് സിനിമാ ലോകത്ത് ആരാധകരെ സൃഷ്ടിച്ച നടനാണ് യാഷ്. കെജിഎഫ് ചാപ്റ്റർ 2 വിന് ശേഷം നിരവധി ആരാധകരാണ് യാഷിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നത്. ആ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് വമ്പൻ പ്രഖ്യാപനവുമായാണ് യാഷ് എത്തിയിരിക്കുന്നത്.
പുതിയ ചിത്രത്തിന്റെ പേര് ടോക്സിക് എന്നാണ്. കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2025 ഏപ്രില്‍ 10ന് സിനിമ റിലീസ് ചെയ്യുമെന്നാണ് അനൗണ്‍സ്മെന്‍റ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ‘എ ഫെയറി ടെയ്ൽസ് ഫോർ ഗ്രോൺ അപ്പ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആക്ഷൻ ത്രില്ലർ ജോണറിലായിരിക്കും സിനിമ ഒരുങ്ങുന്നതെന്നാണ് സൂചനകൾ.
യാഷിന്റെ 19-ാമത്തെ സിനിമാണ് ടോക്സിക്. സമൂഹമാദ്ധ്യമങ്ങളിൽ താരത്തിന്റെ പുതിയ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി ചർച്ചകൾ നടന്നിരുന്നു. അതുകൊണ്ട് തന്നെ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് 19 ന് വേണ്ടി പ്രതീക്ഷയോടുകൂടിയാണ് ആരാധകർ കാത്തിരിക്കുന്നത്.