ഇന്ത്യൻ താരം പൃഥ്വിഷായുടെ നെറ്റ്സിലെ പരിശീലന വീഡിയോയ്‌ക്ക് വ്യാപക വിമർശനം. താരത്തിന്റെ ശരീര പ്രകൃതിയെയാണ് പലരും വിമർശിക്കുന്നത്. ഫിറ്റ്നസ് മുൻനിർത്തിയാണ് താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളായി താരം ദേശീയ ടീമിൽ നിന്ന് പുറത്താണ്.
ഒരു ടൂർണമെന്റിലും പരിഗണിച്ചിരുന്നുമില്ല. അടുത്തിടെ കൗണ്ടി കളിക്കാൻ പോയി താരത്തിന് പരിക്കേറ്റിരുന്നു. മികച്ച തുടക്കം കിട്ടിയതിന് ശേഷമാണ് താരത്തിന് പരിക്കേറ്റത്.
പുതിയ വീഡിയോയിൽ ഡൽഹി ക്യാപിറ്റൽസിന്റെ ജഴ്സിലാണ് താരത്തെ കാണുന്നത്. വിൻഡീസ് താരം റക്കീം കോർൺവാലുമായാണ് താരത്തെ ഉപമിക്കുന്നത്. താരത്തിന്റെ ശരീര ഭാരത്തെയാണ് പലരും കളിയാക്കുന്നത്.
പാർട് ടൈം ക്രിക്കറ്ററും ഫുൾ ടൈം ഫുഡ് വ്ലോഗറുമായ താരം ആദ്യം ഓടി കുറച്ച് ഭാരം കുറയ്‌ക്കണമെന്നാണ് ആരാധകരുടെ ഉപദേശം.
Prithvi Shaw getting ready for IPL 2024. pic.twitter.com/kIdP2ixnlV
— Mufaddal Vohra (@mufaddal_vohra) December 7, 2023
“>
Oh my god what happened to him..what he is doing ..he looks like part cricketer full time food vlogger
— Sujeet Suman (@sujeetsuman1991) December 7, 2023
“>
He’ll give tough competition to Rohit Sharma in fitness.
— 𝐑𝐚𝐯𝐘 (@Ra__Virat) December 7, 2023
“>















