വിദ്യാഭ്യാസം നേടാനുള്ള അവകാശം എല്ലാവർക്കും പ്രവാചകൻ കൊടുത്തിട്ടുണ്ട് ; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്തതിൽ ദുഃഖമുണ്ടെന്ന് താലിബാൻ മന്ത്രി

Published by
Janam Web Desk

കാബൂൾ : പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനാകാത്തതിൽ ദുഃഖമുണ്ടെന്ന് താലിബാൻ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് . പെൺകുട്ടികളെ ഇവിടെ പഠിക്കാൻ അനുവദിക്കാത്തതിനാൽ മറ്റ് രാജ്യക്കാർ തങ്ങളിൽ നിന്ന് അകലം പാലിക്കുന്നുണ്ടെന്നും ഷേർ മുഹമ്മദ് പറയുന്നു. ട്രൈബൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷെർ മുഹമ്മദ് .

‘ ആറാം ക്ലാസ് മുതൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിന് മുൻകൈയെടുക്കണം . വിദ്യാഭ്യാസം ഇല്ലെങ്കിൽ സമൂഹം ഇരുട്ടിൽ തപ്പിത്തടയും . എല്ലാവർക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ട് . ഈ അവകാശം പ്രവാചകൻ നൽകിയിട്ടുണ്ട്, അത് പെൺകുട്ടികളിൽ നിന്ന് ആർക്കെങ്കിലും തട്ടിയെടുക്കാൻ കഴിയുമോ, ഈ അവകാശം എടുത്തുകളഞ്ഞാൽ, അങ്ങനെ ചെയ്യുന്നത് അഫ്ഗാൻ ജനതക്കെതിരായ കുറ്റകൃത്യത്തിന് തുല്യമായിരിക്കും! ഈ സാഹചര്യത്തിൽ സ്‌കൂളുകളും കോളേജുകളും എല്ലാവർക്കും തുറന്നുകൊടുക്കണം . അയൽരാജ്യങ്ങളുമായും മറ്റ് ലോകരാജ്യങ്ങളുമായുള്ള ബന്ധത്തിൽ പിരിമുറുക്കത്തിന് ഒരേയൊരു കാരണമേയുള്ളൂവെന്നും അത് പെൺകുട്ടികളുടെ വിദ്യാഭ്യാസ നിരോധനമാണെന്നും‘ ഷെർ മുഹമ്മദ് പറഞ്ഞു.

Share
Leave a Comment