ഭോപ്പാൽ : മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ ചുവരിൽ മൂത്രമൊഴിച്ച് മുസ്ലീം യുവാവ് . ജാബിർ എന്ന യുവാവാണ് ഹിന്ദുമതത്തെ അപമാനിക്കും വിധത്തിൽ ഉജ്ജയിനിലെ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചത് . സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു.
തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ ജാബിറിനെ തേടിപിടിക്കുകയും , സ്ഥലം ജാബിറിനെ കൊണ്ട് തന്നെ കഴുകി വൃത്തിയാക്കിക്കുകയും ചെയ്തു . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .ജാബിറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഹിന്ദുമതത്തെ അപമാനിക്കാനായി ബോധപൂർവ്വമാണ് ജാബിർ ഇത് ചെയ്തതെന്നും പോലീസ് പറഞ്ഞു.
ഈ മാസം ആദ്യം രാംഘട്ടിലെ ക്ഷേത്രത്തിന് സമീപം, മൂത്രമൊഴിച്ച ലത്തീഫ് ഖാൻ എന്ന 60 വയസ്സുള്ള വ്യക്തിയെ ഉജ്ജയിനിലെ മഹാകാൽ പോലീസ് പിടികൂടിയിരുന്നു . പല തവണ ഈ പ്രവൃത്തി ചെയ്ത ലത്തീഫിനെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ലത്തീഫ് ഇത് തന്നെ ആവർത്തിച്ചിരുന്നു . തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.















