ന്യൂഡൽഹി: നാവികസേനയിൽ ആയിരത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 9,119 ഒഴിവുകളാണ് നാവികസേനയിലുള്ളത്. പ്രതിരോധ സഹമന്ത്രി അജയ് ഭട്ടാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചിരിക്കുന്നത്. ഇതിൽ 1,777 പോസ്റ്റുകൾ ഉദ്യോഗസ്ഥ തസ്തികയിലുള്ളതാണ്.
2021-ൽ ആകെ 323 ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്തപ്പോൾ 2022-ൽ 386 പേരെയാണ് നിയമിച്ചത്. 2021-ൽ 5,547 പേരെയും 2022-ൽ 5,171 പേരെയും നാവികസേനയിൽ നിയമിച്ചു. ഒഴിവു വിവരങ്ങൾ ലോക്സഭയെ അറിയിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.