മുംബൈ: വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മലയാളി താരം സജ്‌ന സജീവൻ മുംബൈ ഇന്ത്യൻസിനായി കളിക്കും. ആവേശകരമായ താരലേലത്തിൽ 15 ലക്ഷം രൂപയ്‌ക്കാണ് വയനാട്ടുകാരിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. വനിത ഐ.പി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വയനാട്ടിൽ നിന്നുള്ള രണ്ടാമത്തെ താരമാണ് സജ്‌ന.
പത്ത് ലക്ഷം രൂപയായിരുന്നു ഓൾ റൗണ്ടറായ സജ്‌നയുടെ അടിസ്ഥാന വില. മാനന്തവാടി സ്വദേശിനിയായ സജന അണ്ടർ- 23 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്റെയും ഇന്റർ സോൺ ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ സൗത്ത് സോൺ ടീമിന്റെയും ക്യാപ്റ്റനായിരുന്നു. സജ്‌നയുടെ നേതൃത്വത്തിലുള്ള ടീമാണ് ആദ്യമായി കേരളത്തിന് അണ്ടർ 23 കിരീടം സമ്മാനിച്ചത്. പി സജീവന്റെയും ശാരദ സജീവൻ ദമ്പതി















