കാർ ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിച്ച് ഒരു കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു. ഉത്തർ പ്രദേശിലെ ബറേലിയിലായിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ദാരുണാപകടം. ഭോജിപുര പോലീസ് സ്റ്റേഷനിന് സമീപം നൈനിറ്റാൾ ഹൈവേയിലായിരുന്നു അപകടം. ട്രക്കിലുണ്ടയിരുന്ന രണ്ടുപേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
ഒരു വിവാഹം ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുന്നത്. കാറിന്റെ സെൻട്രൽ ലോക്ക് ജാമായതോടെ ഇവർക്ക് പുറത്തിറങ്ങാനുമായില്ല. അപകട വിവരം നാട്ടുകാർ അറിയാൻ വൈകിയതും ഇതൊരു ദുരന്തമായി മാറാൻ കാരണമായി. തീപിടിച്ച കാർ പൂർണമായി കത്തിനശിച്ചു. ഇതിൽ നിന്ന് ട്രക്കിലേക്കും തീപടർന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ടയർ പൊട്ടിയതിന് ശേഷമാണ് കാർ ട്രക്കുമായിമായി കുട്ടിയിടിച്ചതെന്ന് ദൃക്സാക്ഷി പറയുന്നു. 25 മീറ്ററോളം കാർ നിരങ്ങിനീങ്ങി. പിന്നാലെ പൊട്ടിത്തെറിയോടെ അഗ്നി പടർന്നു. ഫയർഫോഴ്സെത്തി തീകെടുത്തിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് പുലർച്ചെ ഒന്നോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
Uttar Pradesh Road #Accident: Eight Killed As Car Collides With Truck and Catches Fire After Being Dragged On Highway Near Bhojipura… #CarAccident #RoadAccident #Bhojipura #Bareilly #UttarPradesh pic.twitter.com/gqQxbcP94L
— Devesh (@Devesh81403955) December 10, 2023
“>