നമ്മുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കണമെങ്കിൽ നല്ല പ്രതിരോധശേഷിയും ആവശ്യമാണ്. പ്രതിരോധശേഷി ഇല്ലാത്തവർക്ക് ചെറിയൊരു അസുഖം പോലും പെട്ടെന്ന് പകരുകയും അത് ശരീരത്തെ തളർത്തുകയും ചെയ്യുന്നു. ആരോഗ്യം സംരക്ഷിക്കേണ്ടതും നിലനിർത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ബാക്ടീരിയ, വൈറസുകൾ തുടങ്ങിയ അണുബാധങ്ങളെ ചെറുക്കാൻ പ്രതിരോധശേഷി ആവശ്യമാണ്. ചില ഘടകങ്ങൾ നമ്മുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
നിങ്ങളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങൾ
മാനസിക പിരിമുറുക്കം
പല സാഹചര്യങ്ങൾ കൊണ്ട് മനുഷ്യരിൽ കാണപ്പെടുന്ന അവസ്ഥയാണ് മാനസിക സമ്മർദ്ദം. ശരീരം കോർട്ടിസോൾ പോലുള്ള സ്ട്രെസ്
ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാലാണ് മാനസിക പിരിമുറുക്കമുണ്ടാകുന്നത്. ഇത് രോഗപ്രതിരോധ സംവിധാനത്തെ തന്നെ നശിപ്പിക്കും.
വിട്ടുമാറാത്ത മാനസിക സമ്മർദ്ദം ശരീരത്തിന് വളരെയധികം ദോഷമാണ്.
ഭയവും ഉത്കണ്ഠയും
ഭയവും ഉത്കണ്ഠയും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്‌ക്കും. ഇത് മാനസിക സമ്മർദ്ദത്തിന് സമാനമാണ്. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിനാൽ പ്രതിരോധശേഷിയെ അത് തകർക്കും.
കൃത്യമായ ഭക്ഷണക്രമം
കൃത്യ സമയത്തിന് ആഹാരം കഴിച്ചാൽ മാത്രമേ ശരീരത്തിന് പ്രതിരോധശേഷി നിലനിർത്താൻ സാധിക്കുകയുള്ളൂ. പോഷകാഹാരം നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കണം. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങളുടെ അഭാവം പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. വിറ്റാമിൻ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവയുടെ കുറവ് രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള പ്രതിരോധശേഷി നശിപ്പിക്കുകയും ചെയ്യുന്നു.
പഞ്ചസാര
അമിതമായ പഞ്ചസാരയുടെ ഉപയോഗം രോഗ പ്രതിരോധശേഷി കുറയാൻ കാരണമാകുന്നു. പഞ്ചസാര കൂടുതലായി കഴിക്കുന്നത് മൂലം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.