രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും ധോണിയോടുള്ള ആരാധകരുടെ സ്നേഹത്തിന് ഇപ്പോഴും ഒരു കുറവും ഉണ്ടായിട്ടില്ല. അയാളുടെ സാന്നിദ്ധ്യമുള്ള എല്ലാ പരിപാടികളിലും വലിയ ആരാധകവൃന്ദം എത്താറുണ്ട്. അതുപോലെ തന്നെയാണ് അയാളുടെ വീഡിയോകളും. സോഷ്യൽ മീഡിയയിൽ എപ്പോഴൊക്കെ വന്നിട്ടുണ്ടോ. വൈറലായിട്ടുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ആരാധക ഹൃദയങ്ങൾ കീഴടക്കുന്നത്.
ധോണി തന്റെ ആരാധകന്റെ പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പിറന്നാൾ ആഘോഷത്തിന് ആരാധകന്റെ വീട്ടിലെത്തിയ ധോണി തുടക്കം മുതൽ ഒടുക്കംവരെ ആഘോഷത്തിൽ പങ്കെടുക്കുന്നതാണ് വീഡിയോ. ‘ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാൻ’ എന്ന ക്യാപ്ഷനോടെ സുബോദ് സിങ് കുശ്വാഹ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
കേക്ക് മുറിച്ച് ആദ്യത്തെ കഷ്ണം ധോണിക്ക് നൽകാൻ ഒരുങ്ങുമ്പോൾ മാതാപിതാക്കൾക്ക് ആദ്യം നൽകാൻ നിർദ്ദേശിക്കുന്ന ധോണിയെയും വീഡിയോയിൽ കാണാം.പിന്നീട് ആരാധകനെ കെട്ടിപ്പിടിച്ച് മറ്റുള്ളവരെക്കൊണ്ട് മുഖത്ത് കേക്ക് തേയ്‌ക്കുന്നുമുണ്ട് താരം. ആരാധകൻ മഹി എന്ന പേരിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുണ്ട്. ചെന്നൈയ്‌ക്കൊപ്പം അടുത്ത ഐപിഎൽ സീസണിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ധോണി.
View this post on Instagram
“>
View this post on Instagram