ഇടുക്കി: കരടിയുടെ ആക്രമണത്തിൽ വനവാസി യുവാവിന് പരിക്കേറ്റു. വണ്ടിപ്പെരിയാർ സത്രത്തിൽ താമസിക്കുന്ന കൃഷ്ണൻ കുട്ടിക്കാണ് പരിക്കേറ്റത്. വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ കാട്ടിനുള്ളിൽ വച്ചാണ് ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൃഷ്ണൻ കുട്ടിയുടെ കൈയിനും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്.