ഹോളിവുഡ് നടൻ മൈക്കൾ ഡഗ്ലസ്, കാതറീൻ സീറ്റ-ജോൺസ് എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ച് കൊണ്ടിരിക്കുന്നത്.കുടുംബത്തോടൊപ്പം പുരാതന ക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ തഞ്ചാവൂർ ജില്ലയും അദ്ദേഹം സന്ദർശിച്ചു. തഞ്ചാവൂർ ജില്ലയിലെ ബൃഹദീശ്വര ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ താരം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവക്കുകയുണ്ടായി. ഈ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധ ആകർഷിക്കുകയും അദ്ദേഹമത് എക്‌സിൽ ഷെയർ ചെയ്യുകയും ചെയ്തു.
‘ഏറ്റവും മികച്ച കാഴ്ചകൾ’ എന്ന കുറിപ്പോടെ പ്രാർത്ഥനക്ക് ശേഷം കുടുംബത്തോടൊപ്പം കഴുത്തിൽ പുഷ്പമാലയുമായുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.
‘തീർച്ചയായും തഞ്ചാവൂർ മനോഹരമാണ്. അത് മാത്രമല്ല വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളാണ് ഇന്ത്യയിലുള്ളത്’-പ്രധാനമന്ത്രി ചിത്രത്തോടൊപ്പം കുറിച്ചു.
Thanjavur is beautiful indeed! And, there is a lot more to see in India which will leave tourists from across the world spellbound. https://t.co/jBQwELb1BX pic.twitter.com/XjuLHZmwIy
— Narendra Modi (@narendramodi) December 8, 2023
54-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ എത്തിയതായിരുന്നു നടനും സിനിമാ നിർമ്മാതാവുമായ മൈക്കൾ. മേളയിൽ സിനിമയുടെ പ്രവർത്തന മികവിനുള്ള സത്യജിത്ത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് താരം കരസ്ഥമാക്കിയിരുന്നു.