ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം; ഭർത്താവിനെ വഞ്ചിച്ച് ജീവനാംശം വാങ്ങിയ യുവതിയെ പൊക്കി യുവാവിന്റെ അന്വേഷണം; പിന്നാലെ കോടതിയുടെ തല്ലും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിവോഴ്സ് കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം; ഭർത്താവിനെ വഞ്ചിച്ച് ജീവനാംശം വാങ്ങിയ യുവതിയെ പൊക്കി യുവാവിന്റെ അന്വേഷണം; പിന്നാലെ കോടതിയുടെ തല്ലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 01:03 pm IST
Facebook
Twitter
WhatsAppTelegram

മം​ഗളൂരു: വിവാഹമോചന കേസ് നടക്കുന്നതിനിടെ മറ്റൊരു വിവാഹം കഴിച്ച യുവതിയുടെ കള്ളക്കളി പൊളിച്ചടുക്കി ആദ്യ ഭർത്താവ്. യുവാവിനെ കാലങ്ങളായി വഞ്ചിച്ച് ജീവനാംശമായി പ്രതിമാസം 15,000 രൂപയാണ് ഇവർ കീശയിലാക്കിയിരുന്നത്. ബണ്ട്‍വാളിലാണ് അസാധാരണ സംഭവം.

കുടുംബകോടതിയിൽ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കെയാരുന്നു ഇവരുടെ രണ്ടാം വിവാഹവും.2018ലാണ് ഉദയ് നായക് അനിതാ നായകിനെ വിവാഹം കഴിച്ചത്. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം ഇരുവരും ഒത്തുപോകില്ലെന്ന് മനസിലാക്കി ഇരുവരും വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കേസും ഫയൽ ചെയ്തു.

താൻ ഇപ്പോഴും നിയമപരമായി ഉദയിന്റെ ഭാര്യയാണെന്നും ജീവനാംശമായി പ്രതിമാസം 15000 രൂപ വേണമെന്നും അനിത ആവശ്യപ്പെട്ടിരുന്നു. അനിതക്ക് 15,000 രൂപ നൽകാൻ കോടത ഉത്തരവിട്ടിരുന്നു. എന്നാൽ ഇവരുടെ പ്രവൃത്തികളിൽ സംശയം തോന്നിയ യുവാവ് തന്റേതായ രീതിയിൽ അന്വേഷണം ആരംഭിച്ചു.

ഭാര്യയുടെ രഹസ്യവിവാഹം അന്വേഷിച്ച് കണ്ടെത്തി കോടതിയെ ധരിപ്പിച്ചു.പിന്നാലെ സിജെയിലും ജെഎംഎഫ്സി കോടതിയിലും സ്വകാര്യ അന്യായം ഫയൽ ചെയ്തു. തുടർന്ന് ഭർത്താവ് ഭാര്യക്ക് നൽകിയിരുന്ന ജീവനാംശം തുടർന്ന് നൽകേണ്ടതില്ലെന്ന് കോടതി ഉത്തരവിട്ടു. ആദ്യ ഭർത്താവറിയാതെയാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചതെന്നും കോടതി നിരീക്ഷിച്ചു.

ഹരികൃഷ്ണ ​ഗണപത് റാവു എന്നയാളെ അനിത വിവാഹം കഴിച്ചിട്ടുണ്ടെന്ന് മഹാരാഷ്‌ട്ര ​ഗസറ്റിലെ ചിത്രം സഹിതം ഉദയ് കോടതിയെ ബോധിപ്പിച്ചു. തെളിവ് സ്വീകരിച്ച കോടതി, അനിതയ്‌ക്ക് നൽകേണ്ടിയിരുന്ന 15,000 രൂപ ജീവനാംശം ഇനി നൽകേണ്ടെന്ന് ഉത്തരവിടുകയും ചെയ്തു.

Tags: Secondduringwifedivorcemarriagetrial
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies