വാക്കുകൾ വാക്യങ്ങൾ ആകുന്നു, വാക്യങ്ങൾ വാചകങ്ങളാകുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം അക്ഷരങ്ങളാണ്. എവിടെയും അക്ഷരങ്ങളുടെ സമ്മേളനമാണ്. ഇംഗ്ലീഷ്, മലയാളം എന്നുതുടങ്ങി എല്ലാ ഭാഷകളിലും വാക്കുകളുടെ കൃത്യമായ അർത്ഥം കണ്ടെത്തുന്നതിനും അവ ഉപയോഗിക്കേണ്ട സാചര്യങ്ങളെയും മനസിലാക്കുന്നതിനായി പൗരാണിക കാലം മുതൽ ഉപയോഗിച്ചുവരുന്നവയാണ് നിഘണ്ടു.
ഇംഗ്ലീഷ് ഭാഷയുടെ കാര്യമെടുത്താൽ ഭാഷ ഉണ്ടായ കാലം മുതലുള്ള വാക്കുകൾ ഓക്ഫോർഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള 5,00,000 ഇംഗ്ലീഷ് പദങ്ങളുടെയും അവയുടെ അർത്ഥം, ചരിത്രം, ഉപയോഗം എന്നിവയിലേക്കുള്ള വഴികാട്ടിയാണ് ഓക്സ്ഫോർഡ് നിഘണ്ടു. ഇംഗ്ലീഷ് എന്ന് കേൾക്കുമ്പോൾ പാശ്ചാത്യ ഇംഗ്ലീഷ് വാക്കുകളാകും ഇതിൽ ഉൾപ്പെടുത്തകയെന്ന് ആദ്യം കരുതാം. എന്നാൽ ഇന്ത്യയിൽ നിന്ന് ആവിർഭവിച്ചതുമായ, തനിമയുള്ളതുമായ പദങ്ങളും ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്സ്ഫോർഡ് നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുള്ള പത്ത് ഇന്ത്യൻ വാക്കുകളെ പരിചയപ്പെടാം..
1) Chai
അതെ നമ്മുടെ സന്തത സഹചാരിയായ ചായ അങ്ങ് ഓക്സ്ഫോർഡിൽ വരെ പ്രശസ്തമാണ്. “A type of Indian tea made by boiling tea leaves with milk, sugar, and spices.”എന്നാണ് Chai യെ ഓക്സ്ഫോർഡ് നിഘണ്ടുവിൽ നിർവചിച്ചിരിക്കുന്നത്. ചായ ഇലകളും പാലും പഞ്ചാസാരയും സുഗന്ധ വ്യജ്ഞനങ്ങളും ചേർത്ത് തിളപ്പിക്കുന്ന വെള്ളത്തെയാണ് ചായ എന്ന് വിളിക്കുന്നതെന്നാണ് ഇതിൽ പറയുന്നത്.
2) Namste
“A respectful greeting or farewell with the palms pressed together and fingers pointing upwards, used by Hindus and others in India and South Asia.” എന്നാണ് നമസ്തേ എന്ന നമ്മുടെ ഭാരതീയ പദത്തെ നിർവചിച്ചിരിക്കുന്നത്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ഉള്ളവർ ഉപയോഗിക്കുന്ന പദം. കൈപ്പത്തികൾ ഒരുമിച്ച് അമർത്തി വിരലുകൾ മുകളിലേക്ക് ചൂണ്ടിക്കൊണ്ട് അഭിവാദനം ചെയ്യുന്നു എന്നാണ് ഇതിന്റെ അർത്ഥം.
3) Guru
“A spiritual teacher or guide from India, often a Hindu or Sikh” എന്നാണ് ഗുരു എന്ന പദത്തിനെ ഓക്സ്ഫോർഡ് നിഘണ്ടുവിൽ നിർവചിക്കുന്നത്.
4) Papadum
അതെ നമ്മുടെ പപ്പടവും നിഘണ്ടുവിലുണ്ട്. “A thin, crisp Indian bread made from lentil flour and often served as an appetizer.” എന്നാണ് പപ്പടത്തെ നിർവചിച്ചിരിക്കുന്നത്. പയറുമാവിൽ നിന്ന് ഉണ്ടാക്കുന്ന കനം കുറഞ്ഞ, മൊരിഞ്ഞ ഇന്ത്യൻ ബ്രഡ് എന്നാണ് ഓക്സ്ഫോർഡ് നിഘണ്ടുവിൽ പറയുന്നത്.
5) Jugaad
ഭാവനയിലൂടെയും കുറക്കുവഴികളിലൂടെയും പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവിനെയാണ് ജുഗാദ് എന്ന പദത്തിനർത്ഥം. “A flexible approach to problem-solving that uses limited resourses in an innovative way.” എന്നാണ് ഓക്സ്ഫോർഡ് നിഘണ്ടുവിൽ നിർവചിച്ചിരിക്കുന്നത്.
6) Bhai
സഹോദരനെ വിളിക്കുന്ന പദമാണ് ഭായ് എന്നത്. ഇതിന് പുറമേ സുഹൃത്തുക്കളെ വിളിക്കാനും ഈ വാക്ക് വ്യാപകമായി ഉപയോഗിക്കുന്നു. “A brother or a close male friend, especially in Indian English.” എന്നാണ് ഓക്സ്ഫോർഡ് നിഘണ്ടുവിൽ നൽകിയിരിക്കുന്ന നിർവചനം.
7) Chutney
നമ്മുടെ ചട്നിയും ഇംഗ്ലീഷ് നിഘണ്ടുവിൽ ഇടം നേടിയിട്ടുണ്ട്. “A spicy condinment made from fruit, herbs and spices.” എന്നാണ് ഓക്സ്ഫോർഡ് നിഘണ്ടുവിലുള്ളത്.
8) Natak
നാടകമെന്ന വാക്കും ഓക്സ്ഫോർഡിലുണ്ടെന്നത് അവിശ്വനീയമെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ ഈ വാക്കും നിഘണ്ടുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “A drama or play, especially one performed in India.” എന്നാണ് Natak എന്ന വാക്കിനെ നിർവചിച്ചിരിക്കുന്നത്.
9) Bapu
പിതാവ് എന്നർത്ഥം വരുന്ന ഹിന്ദി പദമാണ് ബാപ്പു. മഹാത്മാ ഗാന്ധിയെ വിളിക്കാൻ ഉപയോഗിക്കുന്ന പദവും ഓക്സ്ഫോർഡിലുണ്ട്. “A title of respect given in India to Mahatma Gandhi.” എന്നാണ് നിർവചിച്ചിരിക്കുന്നത്.
10) Chaiwala
ചായ വിൽപനക്കാരനെയാണ് ചായ്വാല എന്ന് വിശേഷിപ്പിക്കുന്നത്. “A person who sells tea (and sometimes other drinks), typically on the street or from a small roadside establishment.” എന്നാണ് ഓക്സ്ഫോർഡിലെ നിർവചനം.