തെന്നിന്ത്യൻ സൂപ്പർതാരം സമാന്ത നിർമ്മാതാവിന്റെ റോളിലേക്ക് ചുവടുമാറ്റുന്നു. തന്റെ പ്രൊഡക്ഷൻ ഹൗസായ ‘ട്രലാല മൂവിംഗ് പിക്‌ചേഴ്‌സി’ന്റെ പ്രഖ്യാപനം താരം സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി. പുതിയ കാലത്തിന്റെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്ന സിനിമകളാണ് ട്രലാല ലക്ഷ്യമിടുന്നത്.
ഈ പുതിയ സംരഭം തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ‘ഗ്രോവിംഗ് അപ്പ്, ദി ബ്രൗൺ ഗേൾ ഈസ് ഇൻ ദി റിംഗ് നൗ’ എന്നീ പാട്ടുകളിൽ നിന്നും പ്രചോദനം പ്രചോദനം ഉൾക്കൊണ്ടാണെന്നും താരം കുറിച്ചു.
‘പുതിയ കാലത്തിന്റെ ആവിഷ്‌കാരത്തിന്റെയും ചിന്തയുടെയും കാമ്പുള്ള ചിത്രങ്ങളാണ് ട്രലാല മൂവിംഗ് പിക്‌ചേഴ്‌സ് ലക്ഷ്യമിടുന്നത്. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീർണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു ഇടമാണിത്. കൂടാതെ ചലച്ചിത്ര പ്രവർത്തകർക്ക് കലാമൂല്യമുള്ള കാമ്പുള്ള കഥകൾ പറയാനുള്ള വേദികൂടിയാണ്’- സമാന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
അഭിനയ മികവ് കൊണ്ട് ഒട്ടനവധി ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകാളാണ് സമാന്ത ചെയ്തിട്ടുള്ളത്. വിജയ് ദേവരകൊണ്ടയോടൊപ്പം അഭിനയിച്ച ഖുഷിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം.