ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനം അംഗീകരിച്ച സുപ്രീം കോടതിയുടെ വിധിയെ മുതിർന്ന കോൺഗ്രസ് നേതാവും ജമ്മു കശ്മീരിലെ മുൻ മഹാരാജാവ് ഹരി സിങ്ങിന്റെ മകനുമായ ഡോ കരൺസിംഗ് സ്വാഗതം ചെയ്തു. “അനിവാര്യമായത് അംഗീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഞാൻ അതിനെ സ്വാഗതം ചെയ്യുന്നു. എന്ത് സംഭവിച്ചാലും ഭരണഘടനാപരമായി സാധുതയുണ്ടെന്ന് ഇപ്പോൾ വ്യക്തമായിക്കഴിഞ്ഞു.
“ജമ്മു കാശ്മീരിലെ യിലെ ഒരു വിഭാഗം ആളുകൾ ഈ വിധിയിൽ സന്തുഷ്ടരല്ല, എന്റെ ആത്മാർത്ഥമായ ഉപദേശം, അവർ അനിവാര്യമായത് അംഗീകരിക്കണം, ഇപ്പോൾ ഇത് ചെയ്ത നടപടി സുപ്രീം കോടതി ശരിവച്ചു, അതിനാൽ ഇനി പ്രത്യേക പദവി ഇല്ല എന്ന വസ്തുത അവർ അംഗീകരിക്കണം. ഇപ്പോൾ അനാവശ്യമായി അതിൽ ഇടപെടരുത് ,” അദ്ദേഹം കൂട്ടിച്ചേർത്തു.

At the convocation of Jammu and Kashmir University in Srinagar in 1949, Maj.-Gen. H.H. Maharajadhiraj Dr. Karan Singh, the then Yuvaraj and Chancellor of the university, addresses the gathering.
“ഇപ്പോൾ എന്റെ നിർദ്ദേശം അടുത്ത തെരഞ്ഞെടുപ്പിൽ പോരാടുന്നതിലേക്ക് അവരുടെ ഊർജം തിരിയണമെന്നാണ്. നിഷേധാത്മകത വളർത്തുന്നതിന് പകരം അവിടെയാണ് ജനങ്ങളെ ഇപ്പോൾ പ്രചോദിപ്പിക്കേണ്ടത്,” കരൺ സിംഗ് പറഞ്ഞു.
Dr. Rajendra Prasad on his visit to Shri Raghunath Temple, Jammu 1954, accompanied by Dr. Karan Singh, Sadr-I-Riyasat of Jammu & Kashmir.
ജമ്മു-കാശ്മീർ ഇന്ത്യയുമായി ലയിപ്പിച്ച, ഉടമ്പടി ഒപ്പിട്ട സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷിയാണ് ഡോ. കരൺ സിംഗ്. “ഇൻസ്ട്രുമെന്റ് ഓഫ് അക്‌സെഷൻ” എന്ന ആ ലയന കരാർ ഒപ്പിടുന്നതിന് മുമ്പും ശേഷവും എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാവുന്ന ആളാണ് കരൺ സിങ്. 1949-ൽ, 18-ആം വയസ്സിൽ, അദ്ദേഹം സംസ്ഥാനത്തിന്റെ റീജന്റ് രാജകുമാരൻ ആയി തിരഞ്ഞെടുക്കപ്പെട്ടു, പിന്നീട് അദ്ദേഹം 1952 മുതൽ 1965 വരെ “സദർ-ഇ-റിയാസത്ത്” എന്ന പദവിയിൽ സംസ്ഥാന തലവനായി സേവനമനുഷ്ഠിച്ചു.
Dr. Karan Singh Ji with his parents Maharaja Hari Singh & Maharani Tara Devi at Raghunath Temple Jammu, March 1949.
അതിനുശേഷം കേന്ദ്രത്തിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം സംസ്ഥാന ഗവർണറായിരുന്നു. പിന്നീട് ജമ്മു മേഖലയിൽ നിന്ന് ലോക്സഭാ സീറ്റ് ജയിച്ച് വർഷങ്ങളോളം കേന്ദ്രമന്ത്രിയായി. ആർട്ടിക്കിൾ 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് 5 വരെ കശ്മീർ പ്രശ്നത്തിന്റെ എല്ലാ നിഗൂഢതകളും ചരിത്രത്തിന്റെ പരിണാമവും വ്യക്തമായി അറിയാവുന്ന ആളാണ് അദ്ദേഹം. നടന്ന സംഭവങ്ങളെല്ലാം അദ്ദേഹം പലപ്പോഴായി വിശകലനം ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയെ ഇതിനു മുൻപും പലപ്പോഴും അദ്ദേഹം സ്വാഗതം ചെയ്തിട്ടുണ്ട്.















