മുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്എൻഎംഎസ് താനയിൽ സെമിനാർ സംഘടിപ്പിക്കും. ‘ഗുരുദർശനം തത്ത്വവും പ്രയോഗവും’എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഡിസംബർ 17-ന് വൈകുന്നേരം മൂന്ന് മണിക്ക് സമിതിയുടെ താനെ ഗുരുസെന്ററിൽ വെച്ചാണ് പൊതുസെമിനാറും ചർച്ചയും നടക്കുന്നത്.
സമിതി പ്രസിഡന്റ് എംഐ ദാമോദരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സാംസ്‌കാരികവിഭാഗം ജോയിന്റ് കൺവീനർ പിപി സദാശിവൻ വിഷയം അവതരിപ്പിച്ച് സംസാരിക്കും. സാംസ്‌കാരിക പ്രവർത്തകൻ കെ രാജനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് നടക്കുന്ന ചർച്ചകളിൽ സാംസ്‌കാരിക വിഭാഗം കൺവീനർ കെസി വേണുഗോപാൽ മധ്യസ്ഥനായി ചർച്ച നയിക്കും.
സെമിനാറിൽ താത്പര്യമുള്ള മുംബൈയിലെ എല്ലാ മലയാളികൾക്കും പങ്കെടുക്കാമെന്ന് ശ്രീനാരായണ മന്ദിര സമിതി സാംസ്കാരിക വിഭാഗം കൺവീനർ അറിയിച്ചു.