മുംബൈ:പൂനെയിൽ മലയാളി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടന്നു. കോണ്ട്വായിലെ മലയാളി സേവാ സംഘവും റെഡ്‌ക്രോസും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 50-ഓളം പേരാണ് രക്തദാന ചടങ്ങിൽ പങ്കെടുത്തത്.
കോണ്ട്വാ മലയാളി സേവാ സംഘം പ്രസിഡന്റ് പിവി രാധകൃഷ്ണൻ, സെക്രട്ടറി രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. സേവാ സംഘം ട്രഷർ ശ്രീകുമാർ ഹരി നായർ കെപി രവീന്ദ്രൻ എന്നിവർ ചേർന്ന് ക്യാമ്പ് കോർഡിനേറ്റ് ചെയ്തു.