2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023-ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വിഷയങ്ങൾ എന്തൊക്കെയാണെന്ന് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. ചാറ്റ് ജിപിടി, ചാന്ദ്രയാൻ- 3 എന്നിവയെ പറ്റിയാണ് ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയിച്ചതാണ് വിദേശീയരുൾപ്പെടെയുള്ളവർ ചന്ദ്രായാൻ -3നെ പറ്റി തിരയാൻ കാരണം.
ഏ20 ഈവന്റുമായി ബന്ധപ്പെട്ടാണ് വാട്ട് ഈസ് സെർച്ച് ക്വറികൾ ഏറ്റവും കൂടുതൽ വന്നത്. ഇതിൽ യൂണിഫോം സിവിൽ കോഡ്, കർണാടക നിയമസഭ തിരഞ്ഞെടുപ്പ്, എന്നിവ പ്രാദേശികമായും, ഇസ്രായേൽ- ഹമാസ് യുദ്ധവും തുർക്കിയിലെ ഭൂകമ്പവുമെല്ലാം ആളുകൾ അന്താരാഷ്‌ട്ര തലത്തിൽ തിരഞ്ഞു. അന്തരിച്ച ഫ്രണ്ട്സ് വെബ് സീരീസ് താരം മാത്യു പെറി, മണിപ്പൂർ വാർത്തകൾ, ഒഡീഷയിലെ ട്രെയിൻ അപകടം എന്നിവയാണ് ഗൂഗിൾ സെർച്ചിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്.
ചർമ്മത്തെയും മുടിയെയും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനുള്ള വഴിയാണ് ഗൂഗിളിന്റെ ഹൗ ടു ടാഗിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത്. ഏറ്റവും അടുത്തുള്ള ജിമ്മുകൾ, സുഡിയോ സ്റ്റോർ, ബ്യൂട്ടി പാർലറുകൾ, ഡെർമെറ്റോളജിസ്റ്റ് എന്നിവയും സെർച്ചിൽ മുകളിലാണ്.
2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ പറ്റിയും ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനലിനെ പറ്റിയും ഗൂഗിളിൽ ആളുകൾ തിരഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗില്ലും ന്യൂസിലൻഡിന്റെ യുവതാരം രച്ചിൻ രവീന്ദ്രയുമായാണ് ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമുള്ള ട്രെൻഡിംഗ് താരങ്ങൾ.
ഷാരൂഖ് മുഖ്യവേഷത്തിലെത്തിയ ‘ജവാൻ’ സിനിമകളിൽ ദേശീയ തലത്തിൽ ഒന്നാമതായും അന്തർദേശീയ തലത്തിൽ മൂന്നാമതുമാണ്. ട്രെൻഡിംഗ് സിനിമകളുടെ ലിസ്റ്റിൽ ‘ഗദർ 2’, ‘പത്താൻ’ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ ഫർസി, അസുർ, റാണാ നായിഡു എന്നിവയാണ് .
ബോളിവുഡ് താരം കിയാര അദ്വാനി ഇന്ത്യയിലെ ട്രെൻഡിംഗ് പീപ്പിൾ ലിസ്റ്റിലും ടോപ്പ് ട്രെൻഡിംഗ് ഗ്ലോബൽ ആക്ടർമാരുടെ പട്ടികയിലും ഇടം കണ്ടെത്തി. തമാശ മീമുകളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഭൂപേന്ദ്ര ജോഗി മീം, സോ ബ്യൂട്ടിഫുൾ സോ എലഗന്റ്’മീം, ‘മോയേ മോയെ’ മീം എന്നിവയാണ്.