പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തി മണിക്കൂറുകളോളം വരിയിൽ കുടുങ്ങിയ അയ്യപ്പന്മാർക്ക് താങ്ങായി സേവാഭാരതി . കുടിവെള്ളവും , ബിസ്ക്കറ്റുമാണ് സേവാഭാരതി പ്രവർത്തകർ വിതരണം ചെയ്തത് .
ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്കുമൂലം ട്രാഫിക്ക് നീയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങൾ പിടിച്ചിട്ടതിനാൽ ളാഹ വരെയുള്ള കാടുകളിൽ മണിക്കൂറുകളോളമാണ് അയ്യപ്പന്മാർ അകപ്പെട്ടത് . ഈ അയ്യപ്പൻമാർക്കാണ് സേവാഭാരതി പെരുനാട് പ്രവർത്തകർ സഹായവുമായി എത്തിയത് .വാഹനങ്ങൾക്കുള്ളിൽ അകപ്പെട്ട പോയ അയ്യപ്പന്മാർ പലരും സേവാഭാരതിയ്ക്ക് നന്ദി പറയുകയും ചെയ്തു.
പ്രായമായവരും, കുഞ്ഞുങ്ങളുമടക്കമുള്ള ഭക്തരാണ് തിരക്കിൽ പെട്ട് വലയുന്നത് . പലരും വിശന്ന് തളർന്ന അവസ്ഥയിലാണ് . സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയിൽ ഭക്തർ കടുത്ത രോഷത്തിലാണ്.