ന്യൂഡൽഹി: 2001-ലെ പാർലമെന്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ നടുക്കിയ ആക്രമണത്തെ അഭിമുഖീകരിച്ചവരുടെ ധീരതയും ത്യാഗവും എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, ലോക്സഭ സ്പീക്കർ ഓം ബിർല തുടങ്ങിയവരും ശ്രദ്ധാഞ്ജലി അർപ്പിച്ചു.
Today, we remember and pay heartfelt tributes to the brave security personnel martyred in the Parliament attack in 2001. Their courage and sacrifice in the face of danger will forever be etched in our nation’s memory. pic.twitter.com/RjoTdJVuaN
— Narendra Modi (@narendramodi) December 13, 2023
“>

2001 ഡിസംബർ 13-നാണ് ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഭീകരമായ ആക്രമണത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്. പാർലമെന്റിൽ ശൈത്യകാല സമ്മേളനം നടക്കുന്നതിനിടെയിൽ വളരെ അപ്രതീക്ഷിതമായാണ് അഞ്ച് ലഷ്കർ, ജയ്ഷെ മുഹമ്മദ് ഭീകർ നിറയൊഴിച്ചത്. അര മണിക്കൂറോളം നീണ്ട ആക്രമണത്തിനൊടുവിൽ അഞ്ച് ഭീകരരെയും സുരക്ഷാ സേന വധിച്ചു. ശക്തമായി തിരിച്ചടിച്ച ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വരിച്ചു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന് അഫ്സൽ ഗുരുവിനെ 2013 ഫെബ്രുവരി ഒൻപതിന് തിഹാർ ജയിലിൽ വധശിക്ഷയ്ക്ക് വിധേയനാക്കി.