വെജിറ്റേറിയനായ കോലി അമേരിക്കയിലെ ഫ്ലോറിഡയിലെ റെസ്റ്റോറന്റിൽ ബീഫ് കഴിച്ചെന്ന് ഈ അടുത്ത് വലിയ ആരോപണങ്ങൾ ഉയർന്നിരന്നു. ഒരു ബില്ലിന്റെ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് മത മൗലികവാദികൾ ഇത് പ്രചരിപ്പിച്ചത്. അത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
എന്നാൽ വീണ്ടും ചൂടേറിയൊരു ഭക്ഷണ ചർച്ചയ്‌ക്കാണ് കോലി തന്നെ തുടക്കമിട്ടത്. താരത്തിന്റെ ഒരു പോസ്റ്റാണ് ഇതിന് കാരണം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സ്റ്റോറിയിൽ ചിക്കൻ ടിക്കയുടെ ചിത്രം വന്നതാണ് ചർച്ചകൾക്ക് വഴിവച്ചത്. പിന്നാലെ വെജിറ്റേറിയൻ കോലി നോൺവെജ് കഴിച്ചെന്ന് പ്രചരിച്ചു. എന്നാൽ സംഭവത്തിന്റെ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
ആ വിഭവം മോക്ക് ചിക്കൻ ടിക്കയായിരുന്നു. സസ്യാഹാരികൾക്ക് വേണ്ടി സോയ കൊണ്ടുണ്ടാക്കുന്നതാണ് ഈ വിഭവം. ഒറ്റ നോട്ടത്തിൽ ചിക്കൻ ടിക്കയായി തോന്നുകയും ചെയ്യും. ഇത്തരം വിഭവങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ബ്ലൂ ട്രൈബ് ഫുഡ്സൈണ് കിംഗിന് വേണ്ടി മോക്ക് ചിക്കൻ ടിക്കയുണ്ടാക്കിയത്. വിഭവം നൽകിയതിന് നന്ദി പറഞ്ഞു കൊണ്ട് സ്ഥാപനത്തെയും മെൻഷൻ ചെയ്തായിരുന്നു കോലിടെ സ്റ്റോറി.
Virat Kohli loves the “Chicken Tikka” 🍴#ViratKohli #CricketTwitter #KingKohli #Cricket pic.twitter.com/611fIdtkhn
— Niche Sports (@Niche_Sports) December 12, 2023
“>