കൊച്ചി: എളമക്കരയിൽ അമ്മയുടെയും കാമുകന്റെയും ക്രൂര മർദ്ദനത്തെ തുടർന്ന് മരിച്ച ഒന്നര മാസം പ്രായമായ കുഞ്ഞിനെ തേടി ആരുമെത്തിയില്ല. കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ അനാഥമായി കിടക്കുന്ന മൃതദേഹം പോലീസ് സംസ്കരിക്കും. മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറാവാത്ത പശ്ചാത്തലത്തിലാണ് കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ പോലീസ് തീരുമാനിച്ചത്. നാളെയല്ലെങ്കിൽ മറ്റന്നാൾ സംസ്‌കരിക്കുമെന്നാണ് വിവരം.
ഈ മാസം മൂന്നിനാണ് അമ്മ അശ്വതിയുടെ കാമുകനായ ഷാനിഫ് കാൽമുട്ട് കൊണ്ട് കുഞ്ഞിന്റെ തലയിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ മരണം ഉറപ്പാക്കുന്നതിനായി ശരീരത്തിൽ കടിച്ചുനോക്കിയെന്നുള്ള വിവരം ഷാനിഫ് തുറന്നു പറഞ്ഞപ്പോൾ കേട്ടുനിന്ന ഓരോരുത്തരും ഞെട്ടലോടെയാണ് അത് കേട്ടത്. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞിനെയാണ് ഇരുവരും ചേർന്ന് ക്രൂരമായി കൊന്നത്. ഷാനിഫുമായുള്ള ബന്ധത്തിൽ കുട്ടി ബാധ്യതയാകാതിരിക്കാനാണ് കൊല നടത്തിയത്,















