സിമന്റും സ്റ്റീലുമില്ല; 47 പാളികളുള്ള അടിത്തറ; 17,000 ഗ്രാനൈറ്റ് പാളികൾ; ഭൂകമ്പങ്ങളെ അതിജീവിച്ച് ആയിരക്കണക്കിന് വർഷം ശോഭിക്കും ഭവ്യമന്ദിരം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിമന്റും സ്റ്റീലുമില്ല; 47 പാളികളുള്ള അടിത്തറ; 17,000 ഗ്രാനൈറ്റ് പാളികൾ; ഭൂകമ്പങ്ങളെ അതിജീവിച്ച് ആയിരക്കണക്കിന് വർഷം ശോഭിക്കും ഭവ്യമന്ദിരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 05:09 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടം വിജയകരമായി പൂർത്തീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി ചെയർമാനുമായ നൃപേന്ദ്ര മിശ്ര അറിയിച്ചു. ഒന്നും രണ്ടും നിലകൾ, ചുവർച്ചിത്രങ്ങൾ, താഴത്തെ സ്തംഭം, 360 കൂറ്റൻ തൂണുകളിൽ കൊത്തുപണികൾ എന്നിവ ഉൾക്കൊള്ളുന്ന രണ്ടാം ഘട്ടം 2024 ഡിസംബറോടെ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാസ്തുശില്പിയായ ചന്ദ്രകാന്ത്ഭായ് സോംപുരയാണ് നഗര ശൈലിയിൽ ക്ഷേത്രത്തിന്റെ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. രാജസ്ഥാനിലെ മിർസാപൂർ, ബൻസിഹാർപൂർ എന്നിവിടങ്ങളിൽ നിന്നുള്ള പിങ്ക് മണൽക്കല്ലും മാർബിളുമാണ് പ്രധാന നിർമാണ സാമ​ഗ്രികളായി ഉപയോ​ഗിച്ചിരിക്കുന്നത്. 2 ടൺ ഭാരമുള്ള 17,000 ഗ്രാനൈറ്റുകളാണ് ഇതിനായി അയോദ്ധ്യയിൽ എത്തിച്ചത്.

ഭുകമ്പങ്ങളേയും പ്രകൃതിക്ഷോഭങ്ങളേയും അതിജീവിക്കുന്ന തരത്തിലുള്ള നിർമാണ ശൈലിയാണ് രാമക്ഷേത്രത്തിനായി പ്രയോജനപ്പെടുത്തിയത്. 6.5 തീവ്രതയുള്ള ഭൂകമ്പമുണ്ടായാൽ പോലും അടിത്തറയക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. കൂടാതെ 1,000 വർഷത്തേക്ക് യാതൊരു തരത്തിലുള്ള അറ്റകുറ്റപ്പണിയും ക്ഷേത്രത്തിന് ആവശ്യമില്ല. ഉരുക്കും സാധാരണ സിമന്റും പൂർണ്ണമായും ഒഴിവാക്കിയാണ് 12 മീറ്റർ ആഴമുള്ള അടിത്തറ ഒരുക്കിയത്.  പ്രത്യേകം സംസ്കരിച്ചെടുത്ത മണ്ണ് കട്ടകൾ ഉപയോ​ഗിച്ചാണ്. 28 ദിവസം കൊണ്ടാണ് മണ്ണിനെ ബലമുള്ള കട്ടയായി സംസ്കരിച്ചെടുക്കുന്നത്. ഇത്തരത്തിലുള്ള 47 പാളികളാണ് അടിത്തറയിൽ സ്ഥാപിച്ചത്.

21 ലക്ഷം ക്യുബിക് അടി ഗ്രാനൈറ്റ്, മണൽക്കല്ല്, മാർബിൾ എന്നിവയാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. 1992-ലെ ‘ശിലാദാൻ’ സമയത്തും അതിനുശേഷവും സംഭാവനയായി ലഭിച്ച എല്ലാ ഇഷ്ടികകളും മന്ദിരത്തിന്റെ നിർമാണത്തിൽ​ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വി​ഗ്രഹത്തിനും ഒട്ടേറെ സവിശേഷതകളുണ്ട്. എല്ലാ രാമനവമിയിലും ഉച്ചയ്‌ക്ക് 12 മണിക്ക് സൂര്യകിരണങ്ങൾ വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ പതിക്കുന്ന രീതിലാണ് പ്രതിഷ്ഠ നിർവഹിക്കുക. റൂർക്കിയിലെ സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പൂനെയിലെ ആസ്ട്രോഫിസിക്‌സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് അതിസൂഷ്മമായി ഇത്തരം അനുഭവം ഒരുക്കുന്നത്. ഭാരതീയ വാസ്തുവിദ്യാ വൈഭവത്തിന്റെയും കൃത്യമായ ആസൂത്രണത്തിന്റെയും പ്രൗഢ​ഗംഭീരമായ ഉദാഹരണമായി മാറുകയാണ് അയോദ്ധ്യയിലെ രാമക്ഷത്രം.

ഭാരതം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ശ്രീകോവിലിൽ രാംലല്ലയുടെ വി​ഗ്രഹം പ്രതിഷ്ടിക്കും. ജനുവരി 27 ന് രാവിലെ മുതൽ ഭക്തർക്ക് വി​ഗ്രഹം ദർശിക്കാം.

Tags: constructionAYODYASree Ram temple
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies